ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ ഉടന്‍ കേസ് എടുക്കില്ല

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ ബിജെപി നേതാക്കളുടെ  വിദ്വേഷ പ്രസംഗങ്ങളില്‍ ഉടന്‍ കേസ് എടുക്കില്ല. ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് ശർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതി നാലാഴ്ച സമയം നൽകി.

വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമസംഭവങ്ങൾക്ക് പ്രകോപനമുണ്ടാക്കിയ സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദറിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. ഇവർക്കെതിരെ ഇന്നുതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർഷ് മന്ദറിന്റെ ആവശ്യം കോടതി തള്ളി. ഏപ്രിൽ 13-ന് കേസ് വീണ്ടും പരിഗണിക്കും. കേസ് അടുത്ത ദിവസങ്ങളിൽ പരി​ഗണിക്കണമെന്ന ആവശ്യം കോടതി തള്ളി.

നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട് സ്വത്തുനാശത്തിനും മറ്റും എഫ്.ഐ.ആർ തയ്യാറാക്കിയതായി പൊലീസ് അറിയിച്ചു. വിദ്വേഷ പ്രസംഗത്തിന് ഇതുവരെ ആർക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 48 കേസുകൾ രജിസ്റ്റർ ചെയ്തതായും ഡൽഹി പൊലീസ് സ്‌പെഷൽ കമ്മീഷണർ കോടതിയെ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിനെ കക്ഷിയാക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യത്തെ ഹര്‍ജിക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍, ഗോലി മാരോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യമായി മാറിയെന്നും എഫ്‌ഐആര്‍ എടുക്കാന്‍ ഇന്നുതന്നെ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാർ ആവശ്യപ്പെട്ടു. ഇതും കോടതി പരി​ഗണിച്ചില്ല.

ഹര്‍ജികള്‍ ഇന്നലെ ജസ്റ്റിസ് എസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചതെങ്കില്‍ ഇന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

Contact the author

web desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More