എംജിആറിന്റെ ചിത്രവുമായി ബിജെപി പ്രചാരണം; പരിഹസിച്ച് എഐഎഡിഎംകെ

എംജിആറിന്റെ ചിത്രവുമായി ബിജെപി നടത്തിയ പ്രചാരണത്തിനെതിരെ എഐഎഡിഎംകെ രംഗത്ത്. പ്രചാരണത്തിന് ഉപയോഗിക്കാൻ പറ്റുന്ന നേതാക്കളൊന്നും സ്വന്തമായി ഇല്ലേ എന്ന് എഐഎഡിഎംകെ മന്ത്രി ജയകുമാർ ചോദിച്ചു.

കഴിഞ്ഞ ആഴ്ച ബിജെപി പുറത്തിറക്കിയ മൂന്നു മിനിറ്റ് വീഡിയോയിൽ ആണ് എംജിആറിന്റെ ചിത്രം ഉപയോഗിച്ചത്.  അതുകൂടാതെ, രാഷ്ട്രീയ റാലികളിലും ചർച്ചകളിലുമെല്ലാം എംജിആറിനെ അഭിസംബോധന ചെയ്യുന്ന 'പൊന്മാനച്ചെമ്മൽ' എന്ന പേരും വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. പൊന്മാനച്ചെമ്മലിന്റെ സന്ദേശവാഹകനാണ് പ്രധാനമന്ത്രി മോദി എന്നാണ് വിഡിയോയിൽ പറയുന്നത്. സ്വന്തം നേതാക്കളുടെ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തൂ എന്നും എംജിആറിന്റെ ചിത്രം ഉപയോഗിക്കാനുള്ള അവകാശം മറ്റൊരു രാഷ്ട്രീയപാർട്ടിക്കുമില്ലെന്നും എഐഎഡിഎംകെ  വ്യക്തമാക്കി. എഐഎഡിഎംകെ പാർട്ടി സ്ഥാപക നേതാവാണ്‌ പ്രശസ്ത തമിഴ് നടനായ എംജി രാമചന്ദ്രൻ.

മുരുകഭക്തരെ സ്വാധീനിക്കാൻ വേണ്ടിയാണ് ബിജെപി വേൽയാത്ര നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളെല്ലാം സന്ദർശിക്കാൻ പദ്ധതിയിടുന്ന യാത്ര ബിജെപി നേതാവ് എൽ. മുരുകനാണ് നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എംജിആറിന്റെ പാതയാണ് പിന്തുടരുന്നതെന്നാണ് എഐഎഡിഎംകെയുടെ വിമർശനത്തിന് ബിജെപി നേതാവ് മറുപടി നൽകിയത്.

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More