രജൗരി സ്വദേശിയായ താലിബ് ഹുസൈന് കഴിഞ്ഞ മെയ് 9-നാണ് ബിജെപിയുടെ ജമ്മുവിലെ ഐടി സെല്‍-സോഷ്യല്‍ മീഡിയാ ഇന്‍ ചാര്‍ജായി ചുമതലയേറ്റത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇയാള്‍ക്ക് ചുമതല നല്‍കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്
ബിജെപിയെ എതിര്‍ക്കുന്നവരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുകയെന്നും സിപിഎം-ബിജെപി ധാരണയുളളതിനാലാണ് സിപിഎമ്മിന്റെ നേതാക്കളെ അവര്‍ ചോദ്യം ചെയ്യാത്തതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. 'കേന്ദ്രസര്‍ക്കാര്‍ ഇ ഡി, സി ബി ഐ പോലുളള ഏജന്‍സികളെ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്
മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പുതിയതായി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന എഫ് ഐ ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡിക്കും കേസില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിജെപിയുടെ ദേശിയ ദ്വിദിന എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ചന്ദ്രശേഖര്‍ റാവൂ എത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജൽ വിഹാറിൽ ടിആർഎസ് എംപിമാരും എംഎൽഎമാരും സിൻഹയുമായി കൂടിക്കാഴ്ച്ച നടത്തും.
ശിവസേനയിലെ വിമത എം എല്‍ എമാരോട് ദേവേന്ദ്ര ഫഡ്നവിസിന്റെ സത്യപ്രതിജ്ഞക്ക് എത്തിയാല്‍ മതിയെന്നാണ് മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അസമിലെ ഗുവാഹത്തിയിൽ നിന്നും വിമത എം എൽ എമാർ ഗോവയിലെത്തിയിരുന്നു
ശിവസേനയുടെ നീക്കത്തിനെതിരെ വിമത എം എല്‍ എമാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവർണ്ണർക്ക് അവകാശമുണ്ടെന്നാണ് വിമത എം എല്‍ എമാര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നാളെയാണ് വിശ്വാസ വോട്ടെടുപ്പ്
അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ആദ്യം മുതല്‍ ശക്തമായി രംഗത്തെത്തിയിരുന്നു. അഗ്നിപഥ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മനീഷ് തിവാരിയുടെ പ്രതികരണം
ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും വാദപ്രതിവാദങ്ങളും നടത്തുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകള്‍ തടയണം
പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ടി ആര് എസ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് ടി ആര് എസ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ആമുഖത്തിൽ തിളങ്ങുന്ന വാഗ്ദാനമാണല്ലോ എല്ലാ പൗരന്മാർക്കും നീതി എന്നത്. ആ വാഗ്ദത്ത നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതു പോകട്ടെ, സൗമ്യമായി യാചിക്കുന്നതു പോലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് കുറ്റകൃത്യമായിത്തീരുന്നു! നീതിക്കുവേണ്ടി മുട്ടിയാൽ വീടിന്റെ വാതിൽക്കൽ ഭരണകൂടത്തിന്റെ മുട്ട് കേൾക്കേണ്ടിവരുന്നതാണോ ജനാധിപത്യം
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. ഈ സമയത്താണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇത് യുവാക്കളുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാക്കും. നാല് വര്‍ഷത്തെ സൈനീക സേവനത്തിനു ശേഷം വെറും 30 ശതമാനം ആളുകള്‍ക്ക് മാത്രമാണ് സൈന്യത്തില്‍ സ്ഥിരമായി ജോലി ലഭിക്കുക
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ചു ചോദ്യം ചെയ്തത്. പ്രതിപക്ഷ നിരയിലെ ഒരു പാട് നേതാക്കളെ ഇ.ഡിയേയും സി.ബി.എയേയും വിട്ട് ബി.ജെ.പി തുറങ്കിലടക്കുന്നു. പിണറായി വിജയനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കേന്ദ്രാന്വേഷണം പോലും വന്നിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം.
വിമത നേതാവ് എക്നാഥ് ഷിന്‍ഡെ അസമിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം അസം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ഏക്നാഥ് ഷിൻഡേയോട് സംസ്ഥാനം വിട്ടുപോകണമെന്ന് കത്തിലൂടെ നിര്‍ദ്ദേശിച്ചുവെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൽച്ചി, പരാസ് ബീഘ, ലക്ഷ്മൺ പൂർബാത്ത് തുടങ്ങി രൺവീർ സേനകളും ഭൂമി ഹാർസേനകളും നടത്തിയിട്ടുള്ള കൂട്ടക്കൊലകൾക്ക് പിറകിൽ ആർ എസ് എസായിരുന്നു. രാംകോവിന്ദിനെ രാഷ്ട്രപതിയാക്കി നിർത്തി കൊണ്ടാണ് സമീപവർഷങ്ങളിൽ ഗുജറാത്തിലും യുപിയിലും ഹരിയാനയിലുമെല്ലാം ദളിത് പീഢനങ്ങൾക്ക് ആക്കം കൂട്ടിയിയതും വർധിതമാക്കിയതും മോഡി സർക്കാറാണ്.
ദ്രൗപതി മുർമുവിന് പിന്തുണ നൽകണമെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീൻ പട്നായിക് സംസ്ഥാനത്തെ എല്ലാ എംഎൽഎമാരോടും അഭ്യർത്ഥിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. ഇതോടെ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.
288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാള്‍ മരിച്ചതോടെ ഇത് 55 ആയി. എന്‍.സി.പി.യുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടത്.
ഒരു ആദിവാസി ഗോത്ര സമുദായത്തില്‍ പിറന്ന സ്ത്രീ ഇന്ത്യയുടെ ഏറ്റവും ഉന്നതമായ പദവിയില്‍ എത്തുന്നത് അഭിമാനകരമാണ്. എന്നാല്‍ വിവേചനത്തിന്റെയും ഹിംസയുടെയും ഫാഷിസ്റ്റ് മുഖംവെളുപ്പിക്കാന്‍ ഒരു സാമുദായിക ലീലയാടാം എന്നാണ് ബി ജെ പി കരുതുന്നതെങ്കില്‍ ആ കാപട്യം തുറന്നു കാണിക്കപ്പെടണം
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പ്രധാനമന്ത്രിമാര്‍ക്കോ, രാഷ്ട്രപതിക്കോ, മുഖ്യമന്ത്രിമാര്‍ക്കോ എതിരെ ഇത്തരമോരു ആക്രമണം നടന്നതായി ആര്‍ക്കും അറിവില്ല. എന്നിട്ടും അതിക്രമം നടത്തിയവരെ വെള്ളപൂശാനാണ് കോണ്‍ഗ്രസ് നേതൃത്വവും ഇവിടുത്തെ വലതുപക്ഷ മധ്യമങ്ങളും ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം പൊലീസും മറ്റ് ഏജൻസികളും നിർവഹിക്കും.
ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ പല രീതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ഇ ഡിയെ മുന്‍ നിര്‍ത്തി ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇത്തരം അന്വേഷണ ഏജന്‍സികളെ മാറ്റി നിര്‍ത്തി എതിരാളികളെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും എം കെ സ്റ്റാലിന് ആവശ്യപ്പെട്ടു.
ജൂൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. അതിനിടെ സത്യേന്ദർ ജെയിനിന്റെ സ്വത്ത് വകകളും ഇ ഡി കണ്ടുകെട്ടി. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് സത്യേന്ദർ ജെയിന് വേണ്ടി കോടതിയില്‍ ഹാജരായത്. സത്യേന്ദർ ജെയിനെതിരെ ഇ ഡിക്ക് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചെങ്കിലും കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.
തീവ്രതയാണ് ബിജെപിയുടെ ഉളളടക്കം. ബംഗ്ലാദേശികളെ ചിതലുകളെന്ന് വിളിച്ച അമിത് ഷായ്ക്കെതിരെ കടുത്ത വിമര്‍ശനം, സ്ത്രീകള്‍ക്ക് സ്വതന്ത്രരായോ നിയന്ത്രണങ്ങളില്ലാതെയോ കഴിയാനാകില്ല- യോഗി ആദിത്യനാഥ്, ബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി
ദി വയറിന്റെ ജൂണ്‍ ഏഴിലെ റിപ്പോര്‍ട്ട് പ്രകാരം ലോക്സഭയിലും രാജ്യസഭയിലും ബിജെപിക്ക് മുസ്ലീം എംപിമാരുണ്ടാവില്ല. കൂടാതെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു മുസ്ലീം എം എല്‍ എ പോലുമില്ല.
മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക
ഈ ആവശ്യം മുന്‍ നിര്‍ത്തി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടന്നാണ് പാര്‍ട്ടിയുടെ തീരുമാനം. യു പി യില്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചരണ പരിപാടികള്‍ എകോപ്പിക്കുകയും 50 ശതമാനം
ചോദിക്കാനും പറയാനും ആളില്ലാത്തവരാണ് പീഡിത ജനവിഭാഗങ്ങളെന്ന ചിന്ത സംഘ് പരിവാരങ്ങൾക്ക് വേണ്ട. അടിച്ചമർത്തപ്പെടുന്നവരുടെ നിലവിളി ശബ്ദം കേൾക്കാൻ ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മനസ്സാക്ഷി മരവിക്കാത്ത ആരെങ്കിലുമുണ്ടാകും. ഇ.ഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ അഴിച്ചു വിട്ട് ഇന്ത്യയിലെ പത്രമാധ്യമങ്ങളുടെയും കോൺഗ്രസ് നേതാക്കളുടെയും വായ മൂടിക്കെട്ടാൻ കഴിയുന്നപോലെ നട്ടെല്ലുള്ളവരുടെ തല കുനിയിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര ഭരണകൂടം കരുതേണ്ട.
ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബ്രഹ്മണ്യന് സ്വാമി ബിജെപിയുടെ കടുത്ത വിമര്‍ശകനാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തിയിരുന്നു.
ബി.ജെ.പി എം.പി പ്രഗ്യ സിങ് ഗാന്ധി വധത്തെ പുകഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിശബ്ദത രാജ്യത്തെ ഞെട്ടിപ്പിച്ചിരുന്നു. ബിജെപി നേതാക്കന്മാരുടെ ഇത്തരം മൌനാനുവാദം വിദ്വേഷ പ്രചരണം നടത്താന്‍ കൂടുതല്‍ ധൈര്യം പകരുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ വിവിധങ്ങളായ മതങ്ങള്‍ ഉണ്ടെന്നും ഇതിനെ നശിപ്പിക്കാന്‍ ഉന്നതതലത്തില്‍ നിന്നും നല്കുന്ന തന്ത്രപരമായ പിന്തുണ രാജ്യത്തെ നശിപ്പിക്കുമെന്നും കെ ടി രാമറാവു പറഞ്ഞു.
വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്'-എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്
ഇന്ത്യയുടെ മതമൈത്രിയേയും വൈവിധ്യത്തെയും തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ബിജെപിയുടെ ഭരണത്തിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയിരിക്കുകയാണ്. അധികം വൈകാതെ ഇത് ഒരു അഭ്യന്തര യുദ്ധമായി മാറും. രാജ്യത്തെ പ്രശ്നത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് അഴിമതിക്കെതിരെ പോരാടണമെന്നും നമ്മള് വിജയിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുറിവേറ്റ സമുദായങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കുംവേണ്ടി ഞങ്ങള്‍ നിലകൊളളും. കളളക്കേസുകള്‍ ചുമത്തി ഈ സര്‍ക്കാര്‍ ജയിലിലടച്ച മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദളിതര്‍ക്കുംവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും.
സാമൂഹിക സൗഹാർദത്തിന്റെ ശക്തനായ വക്താവായിരുന്ന ബസവണ്ണക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെതിരെ ഒരു കൂട്ടം സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. ജാതി വിവേചനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പരിഷ്ക്കര്‍ത്താവാണ് ബസവണ്ണ. അദ്ദേഹം എല്ലാ മതത്തെയും
കാശ്മീരില്‍ ദിനം പ്രതി ആളുകള്‍ കൊല്ലപ്പെടുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ എന്താണ് പരിഹാര മാര്‍ഗമെന്ന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കാശ്മീരിനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന് മാത്രമായി ഉപയോഗിക്കരുത്.
ഈ നാല് പേരും കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലെ റവന്യൂ, ആരോഗ്യം, വ്യവസായം, സാമൂഹിക സംസ്കാരികം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നവരാണ്. അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ വിമത ശബ്ദമായി നില്ക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ സുനില്‍ ജാഖറിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.
മഹാ വികാസ് അഘാഡിയിലെ ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവർക്ക് രാജ്യസഭയിലേക്ക് ഓരോ സീറ്റുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിക്ക് രണ്ട് സീറ്റാണുള്ളത്. എന്നാല്‍ ഇത്തവണ രാജ്യാസഭാ സ്ഥാനാര്‍ഥിയായി ഒരാളെ കൂടി പരിഗണിക്കാന്‍ ബിജെപി തീരുമാനിച്ചു.
കഴിഞ്ഞ മേയ് അഞ്ചിന് ജിഗ്നേഷ് മേവാനിക്ക് മജിസ്ട്രേറ്റ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ജിഗ്നേഷ് മേവനിയടക്കമുള്ള നേതാക്കള്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും സംസ്ഥാനത്ത് വിട്ട് പുറത്ത് പോകരുതെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരാണ് കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത പലരെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ഒരു രാകേഷ് ടികായത്ത് കൊല്ലപ്പെട്ടാല്‍ ഇതേ ആശയമുള്ള നിരവധിയാളുകള്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും - രാകേഷ് ടികായത്ത് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ജനങ്ങളെ അവരുടെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് അയാള്‍ ചെയ്തത്. ഇത് ജാതീയതയെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനുമാത്രമേ ഉതകുകയുളളു. ഇനിയാരും ജാതീയ അധിക്ഷേപങ്ങള്‍ നടത്താന്‍ അണ്ണാമലെക്കെതിരെ കേസെടുക്കുക തന്നെ വേണം
കശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുമ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. ഇത് അഭ്യന്തര വകുപ്പിന്റെ വീഴ്ചയായാണ് ബിജെപി ക്യാമ്പുകള്‍ പോലും വിലയിരുത്തുന്നത്. അമിത് ഷാക്കെതിരെ പരസ്യമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.
ജനപിന്തുണയ്ക്കോ ജനതാൽപ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്‍ഷം BJP യ്ക്ക് വിഷ്വൽ മീഡിയ നൽകിയ സ്പേസിന്റെ നോർമ്മലൈസേഷൻ ആണ് മനോരമ ഉൾപ്പെടെ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്
പ്രസംഗം അപകീര്‍ത്തികരമാണെന്ന് വാദിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് തീവ്രവാദ പ്രവർത്തനത്തിന് തുല്യമാകില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 4ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. പാർലമെന്റിൽ ആദ്യമായാണ് ജനസംഖ്യാ നിയന്ത്രണ ബിൽ ചർച്ച ചെയ്യുന്നത്. ജനസംഖ്യ വര്‍ധനവ് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. ജനസംഖ്യ നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍
നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മാത്രമല്ല. അദ്ദേഹം ആധുനിക ഇന്ത്യയുടെ ശില്പി കൂടിയാണ്. അദ്ദേഹത്തിന്റെ സംഭാവനകളെ എങ്ങനെയാണ് രാജ്യത്തിന് മറക്കാന്‍ സാധിക്കുക. സ്വാതന്ത്ര്യ സമരത്തിനായി നെഹ്റു നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി സവര്‍ക്കര്‍ നല്കിയ സംഭാവനകള്‍ ആര്‍ക്കും അറിയില്ല. അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയായിരുന്നില്ല.
രാജ്യസഭയിലേക്ക് 12 എംപിമാരെ നോമിനേറ്റ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. നിലവിൽ നോമിനേറ്റഡ് വിഭാഗത്തിൽ ഏഴ് ഒഴിവുകളാണുള്ളത്. ഏഴ് സീറ്റില്‍ ഒരെണ്ണം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കൊടുക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി പുറത്തുവിട്ട പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍ പ്രദേശില്‍ നിന്നാണ്
ദേശീയ ചാനലായ ടൈംസ് നൗവില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തിലായിരുന്നു നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. നുപൂര്‍ ശര്‍മ്മ ചര്‍ച്ചക്കിടെ പ്രവാചകന് മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു
ഒ.ബി.സി സംവരണത്തിന് സുപ്രീം കോടതിയിൽ നിന്ന് എങ്ങനെയാണ് ഇളവ് ലഭിച്ചതെന്ന് എന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുകയും അവിടെ വെച്ച് ഒരാളുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു
സോണിയാഗാന്ധിയെ 'സ്നേഹവും കൃപയുമുള്ളവൾ' എന്നാണ് കപിൽ സിബൽ വിശേഷിപ്പിച്ചത്. കോൺഗ്രസുകാരനല്ലാത്ത തനിക്ക് ഭൂതകാലത്തെക്കുറിച്ച് അഭിപ്രായം പറയാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ കപിൽ നവോന്മേഷത്തോടെ ദേശീയ ശക്തിയായി മാറാൻ കോൺഗ്രസിന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ്. ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അവര്‍ എന്നെ അനുവദിച്ചില്ല. അതെന്നെ അസ്വസ്തനാക്കി.
ഒരു രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണ്. പണ്ടുകാലത്ത് മനുഷ്യർ തമ്മിൽ ഉണ്ടാവുന്ന തർക്കങ്ങൾക്കും മത്സരങ്ങൾക്കും നേരിട്ട് അല്ലെങ്കിൽ ആളെ വച്ച് വെട്ടിയും കുത്തിയും ജയിക്കുന്നവനു വിജയം എന്ന നീതി ആയിരുന്നു. അതിൽ നിന്ന് പുരോഗമിച്ചതാണ് രാഷ്ട്രവ്യവസ്ഥ.
പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുള്പ്പെടെയുളള പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി വാരാണസിയിലെ ഗ്യാന്‍വാപി പളളിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നതെന്ന് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു
കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു കൂട്ടം ചങ്ങാതിമാരുടെ ഒരു കൂട്ടമായി മാറിയിരിക്കുകയാണെന്നാണ് ബിജെപിയില്‍ ചേര്‍ന്നയുടന്‍ തന്നെ സുനില്‍ ജാഖര്‍ ആരോപിച്ചത്. പാര്‍ട്ടി നേതൃത്വം പഞ്ചാബിലെ ജനങ്ങളെ ഓരോ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ശതമാനമാക്കി മാറ്റി. കൂടാതെ ജാതി നോക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്.
എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക് 24 സീറ്റുകളില്‍ വിജയം നേടാനായി. എന്നാല്‍ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.
കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെങ്കിലും ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി ഇടപെടാന്‍ എനിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.
ബിജെപി കലാപങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സംസ്ഥാനത്ത് ഇതുവരെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആര് എസ് എസ് -ബിജെപി പ്രവര്‍ത്തകരാണ്. കാലാപത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ
ബിജെപി ഇപ്പോള്‍ സംസാരിക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും പ്രവർത്തകരെയും മാത്രമാണ്. ബിജെപി വിരുദ്ധ പക്ഷത്ത് പ്രാദേശിക പാർട്ടികൾ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തി ബിജെപിയെ പരാജയപ്പെടുത്താൻ തക്ക ശേഷിഷിയുള്ള പ്രത്യയശാസ്ത്രപരമായ അടിത്തറ പ്രാദേശിക പാർട്ടികൾക്കില്ലെന്ന് ബിജെപിക്കും ആർഎസ്എസിനും അറിയാം' - രാഹുല്‍ ഗാന്ധി പറഞ്ഞു.
എഴുത്തുകാരന് രോഹിത് ചക്ര തീര്‍ഥയുടെ നേതൃത്വത്തിലുള്ള പുസ്തക പരിഷ്കരണ കമ്മറ്റിയാണ് പാഠപുസ്തകത്തില്‍ ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്താനും നേരെത്തെ മുതലുള്ള ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയത്. ഇത്തരമൊരു തീരുമാനം കൈകൊള്ളാന്‍ ഒരു പാര്‍ട്ടിയും തന്റെമേല്‍ സമ്മര്‍ദ്ദം ചൊലുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഹെഡ്ഗേവാറെ ഒരു എഴുത്തുകാരന് എന്ന രീതിയിലാണ്
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ താമസിച്ചിരുന്ന മുംബൈയിലെ ഇരുപതോളം സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ റെയ്ഡുകള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.
തുടര്‍ന്നാണ് ന്യൂനപക്ഷങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴിപ്പിക്കലിനും തകര്‍ക്കലിനും ഉത്സാഹംകാണിക്കുന്ന ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് ആം ആദ്മി ആരോപിച്ചത്
പോയി ഗവേഷണം ചെയ്യൂ. എം എയും പിഎച്ച്ഡിയും എടുക്കു. അതിനുശേഷം ഇത്തരത്തിലുളള വിഷയങ്ങളുമായി കോടതിയെ സമീപിച്ചാല്‍ മതി. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ'- എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്
പണ്ഡിറ്റ് നെഹ്റുവിന് ചെയ്യാന്‍ കഴിയാത്തത് നിലവിലെ സര്‍ക്കാര്‍ ചെയ്യുന്നു എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. താങ്കള്‍ പറഞ്ഞത് ശരിയാണ് സര്. നെഹ്റുവിന് കോടതിയില്‍ കളളം പറയാന്‍ സാധിച്ചിട്ടില്ല
യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ രാഹുല്‍ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്റിയയാണ് അറിയിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ പങ്കാളിത്തം യുവാക്കള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കായിക രംഗത്ത് മാത്രമല്ല, മറ്റ് പല മേഖലകളിലും യുവാള്‍ക്ക് കഴിവ് തെളിയിക്കാന്‍ ഇതൊരു അവസരമാകുമെന്നാണ് വിശാല്‍ നെഹ്റിയ പറഞ്ഞത്. ഇതിനെതിരെയാണ് ദ്രാവിഡിന്റെ പ്രതികരണം.
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി പോരാടും.
ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. കേജരിവാളിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ബഗ്ഗ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. വധഭീഷണി മുഴക്കിയ ബഗ്ഗക്കെതിരെ പരാതി ലഭിച്ച പഞ്ചാബ് പൊലീസ് ഡല്‍ഹിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്
ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർത്ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ നവാസ് ഷെരീഫിന്റെ മകളുടെ പിറന്നാളിന് ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയതല്ല. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നേപ്പാളിലേക്ക് പോയത്
കയ്യോടെയും ബ്രാഹ്മണ്യത്തിൻ്റെ ധർമശാസ്ത്രങ്ങളും ജ്യോതിഷവും മന്ത്രവാദവുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി കൊണ്ടിരിക്കുന്ന കടുത്ത ഹിന്ദുത്വവൽക്കരണത്തിൻ്റെ കാലത്താണ് ന്യൂനപക്ഷ അവകാശങ്ങളെ തള്ളിക്കൊണ്ട് അവരുടെ കോളേജുകളിൽ മതപഠനം നിഷിദ്ധമാക്കണമെന്ന തീരുമാനവുമായി ബിജെപിയുടെ സംസ്ഥാന സർക്കാർ രംഗത്ത് വന്നിരിക്കുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
വെറുപ്പിന്റെ രാഷ്ട്രീയമാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. ഗുജറാത്ത്, ആസാം, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി അക്രമങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസം കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങള്‍ക്കുളളിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. "ഇത് ബിജെപിയുടേയും ആര് എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
ഏക സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ പാര്‍ട്ടി ഉജ്വല വിജയം നേടിയതിന്റെ അമ്പരപ്പ് ഇനിയും ബിജെപി ക്യാബുകളെ വിട്ടുപോയിട്ടില്ല. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്
അതേസമയം, ബിജെപിയിലേയ്ക്ക് പോകുമോ എന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗുജറാത്തിനെ മുന്നോട്ട് നയിക്കലാണ് പ്രധാനമെന്നും തന്നെ കെജ്രിവാളും ബിജെപിയുമായും പലരും ബന്ധപ്പെടുത്തുന്നുണ്ടെന്നും എല്ലാ വഴികളും തുറന്നു കിടക്കുകയാണെന്നുമായിരുന്നു ഹര്‍ദ്ദികിന്റെ പ്രതികരണം
നവംബര്‍ 26 മോദി സര്‍ക്കാര്‍ ഭരണഘടനാദിനമായി ആചരിക്കാന്‍തുടങ്ങി. ഭരണഘടനയോട് തെല്ലും കൂറ് പുലര്‍ത്താതെ, ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും ഷണ്ഡീകരിക്കുന്ന പ്രവര്‍ത്തനവും ഒപ്പം നടത്തുന്നുണ്ട്. എന്തൊരു കാപട്യമാണ് അവര്‍ കാണിക്കുന്നത്
എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭിക്കണമെന്നാണ് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. എല്ലാവരും ഇതിനായാണ് പരിശ്രമിക്കേണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച തുക ആരുടെയും ബാങ്ക് അക്കൗണ്ടില്‍ വന്നതായി അറിയില്ല. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന വാഗ്ദാനം ഇപ്പോഴും അതേപടി തന്നെ തുടരുകയാണ്. കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്കിയവര് അതും പാലിക്കുന്നില്ല
കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച BJP യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്... ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് BJP ഒഴുക്കിയത്.. കർണാടക സർക്കാർ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്.
അതിനെതിരെയും കേരളീയ സമൂഹത്തില്‍ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നുവരുന്നത്. കാലിൽ നമസ്കരിപ്പിച്ചിട്ട് കൈയിൽ കൊടുത്ത പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുതെന്നും തൻപ്രമാണിത്തത്തിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയാണതെന്നും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പ്രതികരിച്ചു.
4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന് മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരനായ സന്തോഷിന്റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്.
മറ്റ് ഭാഷകള്‍ അറിഞ്ഞിരിക്കുന്നതും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും നല്ലതാണ്. എന്നാൽ തമിഴിന് പകരം ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്.
2014-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പല പാർട്ടികളുടെയും നേതൃത്വത്തില്‍ പ്രതിപക്ഷ മുന്നണിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനർജിയും തമിഴ് നാട്ടില്‍ നിന്ന് സ്റ്റാലിനും കേരളത്തില്‍ നിന്ന് പിണറായി വിജയനും മഹാരാഷ്ട്രയില്‍ നിന്ന് ഉദ്ദവ് താക്കറെയുമെല്ലാം ബിജെപിക്കെതിരെ ഒരു മൂന്നാം ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്
പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്.
ഏതെങ്കിലും ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ അവന്റെ അമ്മയെയും പെങ്ങളെയുമടക്കം എല്ലാ മുസ്ലീം സ്ത്രീകളെയും പരസ്യമായി ബലാത്സംഗം ചെയ്യും' എന്നായിരുന്നു ഇയാള്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞത്
ചെന്നൈ വെസ്റ്റ് മാമ്പലത്ത് സ്ഥിതി ചെയ്യുന്ന അയോധ്യാ മണ്ഡപം കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. മണ്ഡപത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ശ്രീരാമ സമാജം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയതോടെയാണ് ദേവസ്വം വകുപ്പ് മണ്ഡപം ഏറ്റെടുത്തത്
ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. പക്ഷേ ചില കുബുദ്ധികള്‍ അതിന് എതിരുനില്‍ക്കുകയാണ്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത്തരം വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നവരോട് എനിക്ക് പറയാനുളളത് ഇതാണ്, ഇനിയെങ്കിലും ഇത്തരം അസുഖകരമായ സംഭവങ്ങള്‍ ഉണ്ടാകരുത്. നമ്മള് ഒറ്റക്കെട്ടായി നില്‍ക്കേണ്ടവരാണ്'-യെദ്യൂരപ്പ പറഞ്ഞു.
രാമന് ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുവിഷയം രാഷ്ട്രീയായുധമാക്കിയേനേ എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ കാര്യമായ മറ്റ് വിഷയങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവര്‍ മതങ്ങളെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടര്‍ത്തുന്നത്.
2017 രാഷ്ട്രപതി പദത്തിലെത്തിയ രാം നാഥ് കോവിന്ദിന്റെ കാലാവധി അടുത്ത ജൂലായില്‍ അവസാനിക്കുന്ന മുറയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു തന്നെയാണ് ബിജെപിയുടെ പ്രഥമ പരിഗണന എന്നാണ് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്രമന്ത്രിയും
കാശ്മീരിലെ നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു കേസുകളില്‍പ്പെടുത്തുകയാണ്. മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവും മുന്‍കേന്ദ്ര ആഭ്യന്ത്രമന്ത്രി മുഫ്തി മുഹമ്മദ് സൈദിന്റെ ഭാര്യയുമായ ഗുള്‍ഷനെ പോലും ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുകയാണ്.
രാജ്യത്തെ ജനങ്ങളെ വിഭജിച്ച് നേട്ടം കൊയ്യുക എന്നതാണ് ബിജെപിയുടെ വഴി. ഹലാല്‍, ഹിജാബ് തുടങ്ങിയവയാണ് അതിനായി അവര്‍ ഉപയോഗപ്പെടുത്തുന്നത്. മതനിരപേക്ഷ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരത്തില്‍ രൂപം കൊള്ളുന്ന മതനിരപേക്ഷ സഖ്യത്തില്‍ ഉണ്ടാകുമോ എന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെപ്പോലും വില്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്- യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്.
കേന്ദ്രത്തിലേത് ഫാഷിസ്റ്റ് സർക്കാരാണോ എന്നതു സംബന്ധിച്ച് ഭാഷാശാസ്ത്രപരമോ സൈദ്ധാദ്ധികനിർവചനം എന്ന രൂപത്തിലുള്ളതോ ആയ തർക്കം ആവശ്യമുണ്ടെന്ന് സിപിഎം കരുതുന്നില്ല. യഥാര്‍ത്ഥ 'ഫാഷിസ്റ്റ്' സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെങ്കില്‍ എനിക്കു സംസാരിക്കാനോ അത് നിങ്ങൾക്കു റെക്കോർഡ് ചെയ്യാനോ അത് നിങ്ങളുടെ ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്യാനോ സാധിക്കില്ല.
കേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനമായിട്ടുള്ളതാണ് പശ്ചാത്തല സൗകര്യവികസനം. കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനാവുമോയെന്ന പരിശ്രമവും ഇതിന്റെ ഭാഗമായി നടന്നുവരികയാണ്. കേന്ദ്രസര്‍ക്കാര്‍ ദിനം പ്രതി ഇന്ധന വില വര്‍ധിപ്പിക്കുകയാണ്
ജവഹര്‍ലാല്‍ നെഹ്റു ഒരു ഉദാഹരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്പേയി പരാജയപ്പെട്ടപ്പോഴും നെഹ്റു അദ്ദേഹത്തോട് ബഹുമാനത്തോടെയാണ് പെരുമാറിയത്. അതിനാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്'-നിതിന്‍ ഗഡ്കരി പറഞ്ഞു.
ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാൽ പങ്കെടുക്കാൻ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്. അപ്പോൾ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ്സ് എന്താണ് ഉന്നം വെക്കുന്നത്?
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബിജെപി പറയുന്നുണ്ട്. എന്നിട്ടും ആം ആദ്മി പോലെ ചെറിയൊരു പാര്‍ട്ടിയെയും ഡല്‍ഹിയിലെ ചെറിയ തദ്ദേശ തെരഞ്ഞെടുപ്പിനെയും അവര്‍ ഭയപ്പെടുന്നു.
കഴിഞ്ഞ നിയമസമ്മേളനത്തിലാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ബിജെപി സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. പ്രായപൂർത്തിയാകാത്തവരേയോ പട്ടിക വർഗത്തിൽപ്പെട്ടവരെയോ മതപരിവർത്തനം ചെയ്താൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ലഭിക്കും. അത് പത്ത് വർഷം വരെ നീണ്ടേക്കാം. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചത്. മൃഗങ്ങളുടെ ശരീരമുള്പ്പെടെയുളള മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറായ അമീറിനെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്
ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു
സീ തമിഴിലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയിലാണ് ദ്രാവിഡരുടെ ഐക്കണായ ഇ. വി. രാമസ്വാമി എന്ന പെരിയാറെ പുകഴ്ത്തിയും മോദിയെ ഇകഴ്ത്തിയും കുട്ടി സ്കിറ്റ് അവതരിപ്പിച്ചത്. രാജാവും വിദൂഷകനും തമ്മിലുളള സംഭാഷണത്തിലൂടെയാണ് സ്കിറ്റ് പുരോഗമിച്ചത്. മോദിയുടെ നോട്ട് നിരോധനത്തെയും വിദേശ യാത്രകളെയും
മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതൽ 8 മണിക്കൂർ പലരെയും തടഞ്ഞുനിർത്തി,അവർക്കുനേരെ കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. രക്ഷപെടാനുള്ള കൊതികൊണ്ട് ഇതെല്ലം സഹിച്ച് അതിർത്തിയിലേക്കെത്തിപ്പെടുന്ന വിദ്യാർഥികൾ ആകട്ടെ കൊടും തണുപ്പില്‍ കുടുങ്ങികിടക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ദളിതര്‍ക്കും പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും പാര്‍ട്ടിക്ക് കാര്യമായ സ്വീകാര്യതയുണ്ട്. എന്നാല്‍ യാദവരും മേല്ജാതികളില്പ്പെട്ട കര്‍ഷകരും സമാജ് വാദി പാര്‍ട്ടിക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.
നമ്മുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് തടസം നില്‍ക്കുന്നത് എന്താണ്? നമുക്ക് രണ്ട് തരം നേതാക്കളാണുളളത്. ഒന്ന് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍. രണ്ടാമത്തെ വിഭാഗം എ സി മുറികളിലിരുന്ന് പ്രസംഗിക്കുകയും മറ്റുളളവര്‍ക്ക് ശല്യമാവുകയും ചെയ്യുന്നവരാണ്. അത്തരം നേതാക്കളുടെ പട്ടിക നാം തയാറാക്കണം. അവരാണ് ബിജെപിയിലേക്ക് പോകുന്നവ
ഭൂപേഷ് ചൗബേയുടെ നാടകീയമായ മാപ്പുചോദിക്കലിനെ ആര്‍പ്പുവിളികളോടെയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് അണികള്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ നിലവില്‍ ഭൂപേഷിനെതിരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
യു പിയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിച്ച 156 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് ഇലക്ഷന് വാച്ച് ആന്‍ഡ് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളില്‍ 12 പേര് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരായിരുന്നു. ബുലന്ദ്ഷഹറില്‍ നിന്ന് മത്സരിച്ച ആര്‍എല്‍ഡി
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയ അഴിമതിക്കാരെയെല്ലാം സി ബി ഐ മറന്നെന്ന് തോന്നുന്നു. കാലിത്തീറ്റ കുംഭകോണമല്ലാതെ രാജ്യത്ത് ഇതുവരെ ഒരു അഴിമതിയും നടന്നിട്ടില്ലേ? ബിഹാറില്‍ മാത്രം എണ്‍പതോളം അഴിമതികള്‍ നടന്നിട്ടുണ്ട്.
സർക്കാറിന്റെ ഐ.ടി. സംരംഭസ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിൽ മുമ്പ് ജോലി ലഭിച്ചപ്പോൾ സർക്കാറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് ബിജെപി നേതാക്കൾ. മുമ്പ് നയതന്ത്ര ബാഗ് വഴി സ്വർണ്ണം കടത്തിയപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര വിദേശകാര്യ
തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു
ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കണമെങ്കില്‍ ബിജെപി എത്രമാത്രം അധപതിച്ചുവെന്ന് മനസിലാകും. സാമൂഹിക മാധ്യമങ്ങളില്‍
അതിനുള്ള എല്ലാ പിന്തുണയും സഹായവും ഒരുക്കുന്നത് യോഗി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉറപ്പ് നല്കിയ വാഗ്ദാനങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയെന്നത് യോഗിയുടെ പ്രകടനപത്രികയിലെ മാത്രം വാഗ്ദാനമാണെന്നും പെണ്‍കുട്ടി ആരോപിച്ചു.
2005-ല്‍ കേരളത്തിലേക്ക് വന്നിട്ടുണ്ട്. അന്ന് അച്ഛനാണ് കേരളത്തിലേക്ക് പോകാമെന്ന് പറഞ്ഞത്. വളരെ സന്തോഷവും സമാധാനവും നിറഞ്ഞ നാടാണ് കേരളം. ഇവിടുത്തെ ഓട്ടോറിക്ഷ ഓടിക്കുന്നവരും ചെറിയ കടകളിലുളള ആളുകളും ഇംഗ്ലീഷില്‍ സംസാരിക്കുമായിരുന്നു.
റാണ അയൂബിനെതിരെ മോശം വാക്കുകളാണ് പ്രതി ഉപയോഗിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് യുവാവ് സാമൂഹിക മധ്യമങ്ങള്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം, വധഭീഷണി, അപകീർത്തിപ്പെടുത്തൽ,
ബിജെപിക്കെതിരായ വിമര്‍ശനത്തെ പ്രധാനമന്ത്രി ഇന്ത്യക്കെതിരായ വിമര്‍ശനമാക്കി മാറ്റുകയാണ്. വേലുനാച്ചിയാരെയും സുബ്രമണ്യ ഭാരതിയെയും വീരപാണ്ഡ്യ കട്ടബൊമ്മനെയും ഉള്‍പ്പെടുത്തിയ തമിഴ്നാടിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തണം.
സിപിഎമ്മിന്റെ പാർട്ടി പ്രഖ്യാപിത നിലപാടിനൊപ്പം നിൽക്കുന്ന സാധാരണ സഖാക്കളും പാർട്ടി നിലപാടിനു വിപരീതമായി സംഘപരിവാർ നിലപാടിനൊപ്പം നിൽക്കുന്ന കാവി സഖാക്കളുമുണ്ടെന്ന് ഫാത്തിമ പറയുന്നു.
അരുണാചൽ പ്രദേശിലെ ബി ജെ പി എം.പി തപീർ ഗാവോവിന്റെ റിപ്പോർട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചു. ഇന്ത്യക്കാരെ ചൈന നിരന്തരം തട്ടിക്കൊണ്ടുപോകുകയാണെന്നും കേന്ദ്രം പ്രശ്നത്തിന് പരിഹാരം കാണണമെന്നുമുള്ള തപിർ ഗാവോയുടെ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്
ഭരണകക്ഷിയായ ബിജെപിയില്‍ 57 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കോൺഗ്രസിൽ നിന്നുള്ള 58 സ്ഥാനാർത്ഥികളിൽ 21 പേരും ബിഎസ്പിയിൽ നിന്നുള്ള 56 സ്ഥാനാർത്ഥികളിൽ 19 പേരും ഇതേ ആരോപണം നേരിടുന്നവരാണ്. അഖിലേഷ് യാദവിന്റെ പാര്‍ട്ടിയായ സമാജ് വാദി സ്ഥാനാര്‍ഥികളും
പി എം ഗതി ശക്തിമിഷൻ പോലുള്ള മനോഹരവും വിചിത്രവുമായ ശബ്ദമുദ്രകളിൽ അവതരിപ്പിച്ച രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതായ കൃത്യതയില്ലാത്ത ഒരു പദ്ധതികളുടെ ആവർത്തന വിരസമായ അവതരണമാണ് ധനമന്ത്രി നടത്തിയത്. രാജ്യ സമ്പത്തിൻ്റെ മഹാഭൂരിപക്ഷവും കയ്യടക്കി ശതകോടീശ്വരന്മാരെ
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്
സംസ്ഥാനത്തെ ബിജെപിയുടെ ഘടകക്ഷിയും ഭരണത്തില്‍ പങ്കാളിയുമായ എ പി പിയില്‍ നിന്നും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് വ്യാപകമായി സീറ്റുകള്‍ നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പുറത്ത് വന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഇത്തരം പ്ലോട്ടുകള്‍ക്ക് അനുമതി കൊടുത്തവരുടെ തലച്ചോറിന് കേരളവും തമിഴ്നാടും അവതരിപ്പിക്കാനിരുന്ന പ്ലോട്ടുകളുടെ ആശയം ഉള്‍ക്കൊളളാന്‍ കഴിയില്ല- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
2017-ല്‍ തങ്ങള്‍ അല്‍പ്പം വൈകിപ്പോയി. അതിന് ഗോവക്കാരോട് ക്ഷമ ചോദിക്കുകയാണ്. അന്ന് ബിജെപി നിയമവിരുദ്ധമായാണ് സര്‍ക്കാരുണ്ടാക്കിയത്. ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയായിരുന്നു. 2017-ല്‍ ബിജെപിയെ തളളിയവരാണ് ഗോവയിലെ സമ്മതിദായകര്‍. 2022-ലും അത് ആവര്‍ത്തിക്കും എന്നായിരുന്നു ദിഗംബര്‍ കാമത്തിന്റെ മറുപടി.
ക്ഷുഭിതനായ വിക്രം സൈനി ആൾക്കൂട്ടത്തിനുനേരെ തിരിയുകയുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ രോഷം ആളിക്കത്തി. കൂടുതല്‍പേര്‍ പ്രതിഷേധിക്കാന്‍ എത്തുന്നതു കണ്ടതോടെ അദ്ദേഹം കൈകൂപ്പി യാചിച്ചുനോക്കി. ജനരോഷം കടുക്കുമെന്ന് മനസ്സിലാക്കിയതോടെ വാഹനം ചീറിപ്പാഞ്ഞു പോവുകയും ചെയ്തു.
മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് മലപ്പുറത്താണ്. 32 കേസുകൾ. ഇതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം നല്‍കിയിരിക്കുന്നത്.
നമുക്ക് വോട്ട് വേണം. അതിന് നമുക്ക് ആള്‍ക്കാരൊക്കെ വോട്ട് ചെയ്യണം. വോട്ട് ചെയ്യാന്‍ തയാറുളളവരെയൊക്കെ നമ്മള് നേരില്‍ പോയി കാണണം. ബിജെപിക്കാര്‍ നമുക്ക്് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ ഞാന്‍ തയാറാണ്.
ചോര്‍ച്ച തടയാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെമാത്രമാണ് ബിജെപിക്ക് ലഭിച്ചത്
2021 ഡിസംബറിലാണ് ഹിന്ദുമതത്തിലേക്ക് മാറുന്ന വിവരം അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം ഉപേക്ഷിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന് ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശം നല്‍കിയിരുന്നു.
ഇന്ത്യയില്‍ നമ്മള് പഠിച്ചുതുടങ്ങേണ്ട വാക്കാണ് അനോക്രസി. ജനാധിപത്യവും സ്വേഛാധിപത്യത്തിന്റെ സവിശേഷതകളും ഇടകലര്‍ന്ന സര്‍ക്കാരിന്റെ രൂപം. തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പങ്കാളിത്തവും ഇടപെടലുകളും അനുവദിക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ കമ്മീഷന് പരിഗണിച്ചിരുന്നു.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ബിജെപി നടത്തുന്ന അക്രമണത്തില്‍ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. നമ്മുടെ രാജ്യത്ത് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്. നിർബന്ധിത മതപരിവർത്തനം തെറ്റ് തന്നെ എന്ന് താനും സമ്മതിക്കുന്നു.
സ്ത്രീയെ എന്തും എവിടേയും വെച്ചും ചെയ്യാമെന്ന ഈ അധമ മനോഭാവം വെച്ചു പുലർത്തുന്നത് ഇന്ത്യയിൽ ചാതുർവർണ്യ വ്യവസ്ഥയും മനുസ്മ്യതിയുടെ പ്രത്യയശാസ്ത്രവും നടപ്പിലാക്കാൻ ശ്രമിക്കുന്നശക്തികളാണു.
കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് മനസിലായപ്പോഴാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോട് അന്വേഷിച്ചുതിന് ശേഷമാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്
"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.
പട്ടിക ജാതി, വനിതാ സംവരണ സീറ്റുകളിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. ഏഴ് എസ് സി വാർഡുകളിൽ ഒന്നിൽ മാത്രമാണ് ബിജെപി ജയിച്ചത്. 12 വനിതാ സംവരണ മണ്ഡലങ്ങളിൽ രണ്ടിടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. സിറ്റിങ് മേയർ രവി കാന്ദ് ശർമ്മ ആം ആദ മിയുടെ ദമൻപ്രീത് സിങ്ങിനോട് 828 വോട്ടിനാണ് തോറ്റത്.
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊന്നുമില്ല. ഇന്ത്യയിലെ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കുമായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസയുടെ സ്മരണക്കുളള ഏറ്റവും വലിയ അപമാനമാണത്' - പി ചിദംബരം പറഞ്ഞു
'ഞാന്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ആ സ്ഥാനത്തുതന്നെ തുടരും. ബിജെപി പ്രവര്‍ത്തകനായി ഇനിയും പ്രതികരിക്കും. കെ റെയില്‍ വിരുദ്ധ സമരത്തിലടക്കം പാര്‍ട്ടിയുടെ ഉപദേഷ്ടാവായി ഉണ്ടാവും. അതിവേഗ റെയില്‍ കേരളത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നു എന്നല്ല