ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട എട്ടു കേന്ദ്രങ്ങളില്‍ റെയ്ഡ്

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് നിക്ഷേപമുണ്ടെന്നു കരുതുന്ന കാർ പാലസിലും, സ്ഥാപനത്തിന്റെ ഉടമ അബ്ദുള്‍ ലത്തീഫിന്റെ വസതിയിലും ഇ.ഡി. റെയ്ഡ്. ബിനീഷ് കോടിയേരിയുടെ വീട്ടിലും എന്‍ഫൊഴ്സ്‌മെന്‍റ് പരിശോധന നടത്തുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട എട്ടു കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തുന്നത്.

സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം, ബിനീഷിന്റെ സുഹൃത്ത് അൽജാസം അബ്ദുൽ ലത്തീഫിന്റെ അരുവിക്കരയിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അരുൺ വർഗീസിന്റെ പട്ടം കെ.കെ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം, കെ.സി.എ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അനസിന്റെ വീട് എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്ന മറ്റു കേന്ദ്രങ്ങള്‍.

ബിനീഷ് അറസ്റ്റിലാവുന്നതിന് തൊട്ട് മുമ്പ് വരെ മരുതുംകുഴിയിലുള്ള കോടിയേരി എന്ന ഈ വീട്ടിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും ഭാര്യയും താമസിച്ചിരുന്നത്. അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് കോടിയേരി എകെജി സെന്‍ററിന് മുന്നിലുള്ള പാര്‍ട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് താമസം മാറിയത്.

കഴിഞ്ഞ ദിവസം ബിനീഷിന്റെ കോടതി ജമ്യാപേക്ഷ തള്ളിയിരുന്നു ബിനീഷിന്റ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന ആവശ്യം ബം​ഗളൂരു സെഷൻസ് കോടതി അം​ഗീകരിച്ചു. ബിനീഷിന്റെ കസ്റ്റഡി 5 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ബിനീഷിന് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ ഡി അറിയിച്ചു. ഈ മാസം 7 വരെയാണ് കസ്റ്റഡി നീട്ടിയത്.

Contact the author

News Desk

Recent Posts

Web Desk 10 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 18 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More