അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; മോദിക്ക് നന്ദി പറഞ്ഞ് അനില്‍
എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ ബി ജെ പി ദേശീയ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നത്.