തീവ്രാദി ആക്രമണത്തിൽ കാബൂൾ ഡപ്യൂട്ടി ​ഗവർണർ കൊല്ലപ്പെട്ടു

അഫ്​ഗാനിസ്ഥാനിലെ കാബൂളിന് സമീപം ഉണ്ടായ ബോബ് സ്ഫോടനത്തിൽ കാബൂൾ ഡെപ്യുട്ടി ​ഗവർണർ മൊഹിബുള്ള മൊഹമ്മദി കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ മൊഹിബുള്ളയുടെ സെക്രട്ടറിയും കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്ഥാപിച്ച ബോംബു പൊട്ടിത്തെറിക്കുകയായിരുന്നു. പിഡി9 ജില്ലയിൽ വെച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് അഫ്​ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡെപ്യൂട്ടി ​ഗവർണറുടെ രണ്ട് സുരക്ഷാഭടന്മാർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിടെയുണ്ടാകുന്ന അഫ്​ഗാനിൽ ഉണ്ടായ രണ്ടാമത്തെ തീവ്രവാദ ആക്രമണമാണിത്. കാബൂളിൽ പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ  പൊലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. രണ്ട് പൊലീസ് ഉദ്യോസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 രണ്ട് ആക്രമണത്തിന്റെയും ഉത്തരവാദിത്തം തീവ്രവാദ സംഘടനകൾ  ഏറ്റെടുത്തിട്ടില്ല. താലിബാനും അഫ്​ഗാൻ സർക്കാറും തമ്മിൽ സമാധാന ചർച്ച ആരംഭിച്ചത് മുതൽ രാജ്യത്ത് തീവ്രവാദ ആക്രമണം വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More