സീതയുടെ റോളില്‍ കരീന; വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍

രാമായണകഥ അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീത ദി ഇന്‍കാര്‍നേഷനില്‍ കരീന കപൂറിനെ നായികയാക്കുന്നതിനെ സംഘ്പരിവാര്‍ രംഗത്ത്. സീതയായി അഭിനയിക്കാന്‍ കരീന വേണ്ട ഹിന്ദു നടി മതിയെന്നാണ് സംഘ്പരിവാറിന്റെ ആവശ്യം. ബോയ്‌ക്കോട്ട് കരീന ഖാന്‍ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.

സീതയുടെ വേഷം ചെയ്യാനായി നടി 12 കോടി പ്രതിഫലം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീതയേക്കാള്‍ ശൂര്‍പ്പണകയുടെ വേഷമാണ് അവര്‍ക്കു ചേരുക, സീതയുടെ റോള്‍ അവര്‍ അര്‍ഹിക്കുന്നില്ല, തൈമൂര്‍ ഖാന്റെ അമ്മയായ സ്ത്രീ എങ്ങനെയാണ് സീതാമാതാവിന്റെ വേഷം ചെയ്യുക തുടങ്ങി നിരവധി കമന്റുകളാണ് കരീനക്കെതിരായി വന്നത്. ഹൈന്ദവരെ അംഗീകരിക്കാത്ത ഒരു നടി സീതയുടെ വേഷം ചെയ്യരുത്. ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്‍ താണ്ഡവിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി. അത് കരീന ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കങ്കണ റനൗട്ടോ യാമി ഗൗതമോ സീതയുടെ വേഷം ചെയ്യാന്‍ യോഗ്യരാണ് എന്നും കമന്റുകളുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെബ്രുവരി അവസാനത്തോടെയാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. രാമനായി മഹേഷ് ബാബുവും രാവണനായി രണ്‍ബീറും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.


Contact the author

Web Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 20 hours ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 day ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 3 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More