ഹൃദയം നുറുങ്ങുന്നു; ഓക്‌സിജന്‍ ക്ഷാമത്തില്‍ ഇന്ത്യക്കുവേണ്ടി ശബ്ദമുയര്‍ത്തി ഗ്രേറ്റ തുന്‍ബര്‍ഗ്

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോകരാജ്യങ്ങളോട് ഇന്ത്യയെ സഹായിക്കാനാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഇന്ത്യയെ സഹായിക്കണമെന്ന് ഗ്രേറ്റ ആവശ്യപ്പെട്ടിരിക്കുന്നത്. ' ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഹൃദയഭേദകമാണ്. ലോകജനത ഇന്ത്യയ്ക്കുവേണ്ടി മുന്നോട്ട് വരണം. ഇന്ത്യക്കാവശ്യമായ സഹായങ്ങള്‍ നല്‍കണം' എന്നായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്. സ്‌കൈ ന്യൂസിന്റെ വീഡിയോ റിപ്പോര്‍ട്ടും ട്വീറ്റിനൊപ്പം ഗ്രേറ്റ പങ്കുവച്ചിട്ടുണ്ട് ഓക്‌സിജനുവേണ്ടി ആശുപത്രികള്‍ക്കുമുന്നില്‍ മണിക്കൂറുകളായി കിടക്കുന്ന രോഗികളുടെ ദയനീയാവസ്ഥയാണ് വീഡിയോയിലുളളത്.

വാക്‌സിന് വിതരണത്തെക്കുറിച്ചും ഗ്രേറ്റ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസ് വാങ്ങുന്നതിനാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നു എന്നും ഗ്രേറ്റ തുന്‍ബര്‍ഗ് ആരോപിച്ചിരുന്നു.

നേരത്തെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അനുകൂലിച്ചും ഗ്രേറ്റ സംസാരിച്ചിരുന്നു. കര്‍ഷരെ പിന്തുണച്ച ഗ്രേറ്റയ്ക്കെതിരെ ബിജെപിയും കേന്ദ്ര സര്‍ക്കാരും രംഗത്തെത്തുകയും ഡല്‍ഹി പോലീസ് ഗ്രേറ്റയ്ക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. 

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,69,60,172 ആയി. 2767 പേര്‍ക്കാണ് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. രാജ്യത്ത കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,92,311 ആയി. 2,17,113 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത് 1,40,85,110 പേരാണ്. 26,82,751 പേരാണ് നിലവില്‍ ചികിത്സയിലുളളത്.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More