ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ മരണവും വിലാപവും അംഗീകരിക്കാനാവില്ല. ഇതിൽ രണ്ട് രാജ്യങ്ങളും ഉത്തരവാദിത്തം കാണിക്കണം. യുദ്ധ ഭീതി ഓഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. എന്നും ഇത്തരം പ്രശ്നപരിഹാരത്തിനായി ഇന്ത്യ മുന്നോട് വെക്കുന്നത് ദ്വിരാഷ്ട്ര സിദ്ധാന്തമാണ്
പെരുമാൾ മുരുകൻ എന്ന കലാകാരന് തന്റെ എഴുത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നുള്ള സമ്മർദം കൊണ്ട് എഴുത്ത് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യവും കലാ സൃഷ്ടിയും ഇല്ലാതാക്കുമെന്ന് സമൂഹം മനസ്സിലാക്കണം. നിലവിലെ ഇന്ത്യയിലെ കേന്ദ്രത്തിന്റെ അടിച്ചമർത്തൽ സാഹചര്യം കാണുമ്പോൾ ജർമനിയിലെ നാസി ഭരണമാണ് ഓർമ വരുന്നത്
അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രദേശത്ത് മാനുഷിക സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതിനുപിന്നാലെ ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു
ഈ വർഷം ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളില്‍ മാത്രം 2.27 ലക്ഷം കോടി രൂപയാണ് ആഭ്യന്തര വിപണിയില്‍നിന്ന് മാത്രം കടമെടുത്തത്. ഏപ്രിലിൽ 1.36 ലക്ഷം കോടിയും, മെയ് മാസത്തില്‍ 1.69 ലക്ഷം കോടിയും ജൂണില്‍ 1.36 ലക്ഷം കോടിയും വായ്പ എടുത്തിരുന്നു.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രയേലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇസ്രേയൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ ഐക്യദാർഢ്യം മോദി വീണ്ടും ആവർത്തിച്ചു.
സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുളള ഭാഗവും ഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുളള ഭാഗവും ഉള്‍പ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശങ്ങളെ കാണേണ്ടത്.
പണ്ടുമുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണെന്നും നിലവിലെ യുദ്ധത്തോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അന്തര്‍ദേശീയ തലത്തില്‍ അതിനുവേണ്ടിയുളള ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്. യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഫലസ്തീന്റെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ഫലസ്തീനിലെ മനുഷ്യക്കുരുതി അവര്‍ കാണുന്നില്ല. യുക്രൈനിലേക്കുളള പെട്രോളിയം വിതരണം റദ്ദാക്കിയത് കുറ്റകരമാണ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞത്.
ആഗോള പട്ടിണിയുടെ തോത് 'ഗുരുതരമായത്' എന്ന് വിശേഷിപ്പിക്കുന്ന 40 രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ നിൽക്കുന്നത്. നിലവിലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തത്തിലുള്ള GHI സ്കോർ 28.7 ആണ്. സ്കോർ കൂടുന്തോറും രാജ്യത്തിന്റെ പ്രകടനം മോശമാകും.
ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം.
ഇന്ത്യയില്‍ പ്രതിരോധത്തിന്റെ വെളിച്ചം കണ്ടുതുടങ്ങിയപ്പോള്‍ അതില്ലാതാക്കാന്‍ വംശീയവെറുപ്പുണ്ടാക്കുകയാണ് ആര്‍എസ്എസ്. അടുത്ത തെരഞ്ഞെടുപ്പോടെ ആര്‍എസ്എസിന്റെ നാസിസം അവസാനിക്കും'- കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിങ്ങള്‍ രാജ്യത്തിന് നല്‍കിയത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമ്പത്തിക അസമത്വവും ദാരിദ്രവും ദളിത് പീഡനവും സാമൂഹിക അനീതിയും മാത്രമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മോദി ദിവസവും ഉദ്ഘാടനം ചെയ്യാനുളള പരിപാടി കണ്ടെത്തുകയാണ്.
അസം മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവായ നരേന്ദ്രമോദി തന്നെയാണ് രാജ്യത്തെ പുതിയ സേവനങ്ങള്‍ക്കെല്ലാം സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പേരുകളിട്ടത്.
ഈ പോരാട്ടം ഇന്ത്യയും എന്‍ഡിഎയും തമ്മിലാണ്. നരേന്ദ്രമോദിയും ഇന്ത്യയും തമ്മിലാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തെയും ഞങ്ങള്‍ സംരക്ഷിക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞാന്‍ വോട്ട് വിലയ്ക്കുവാങ്ങുകയാണ് എന്നാണ് മോദീജി പറയുന്നത്. അതെ മോദിജീ ഞാന്‍ പലതും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. നിങ്ങളുടെ ആളുകള്‍ ആ സൗജന്യമെല്ലാം കൊളളയടിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് ശ്രമിക്കുന്നത്
പല പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന മനുഷ്യരാണ് പാറ്റ്‌നയില്‍ ഒത്തുകൂടിയതെന്നും എല്ലാവരും ഒരുപോലെ സംസാരിച്ചത് ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ സംഭവിക്കുന്ന ചൂഷണം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
'ഹിന്ദു രാജ്യമായ ഇന്ത്യയില്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ത്യ പിളര്‍പ്പിലേക്ക് പോകും. ഇത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് ഒബാമ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് മത സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
. രാജ്യ തലസ്ഥാനത്ത് ഭയപ്പാടോടെയല്ലാതെ ഒരു സ്ത്രീക്ക് ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകളെ എന്തും ചെയ്യാമെന്ന ധാരണയാണ് പുരുഷന്മാര്‍ക്ക്. അതിനു പാകപ്പെട്ട ഒരു സിസ്റ്റമാണ് ഇവിടുത്തേത്' - മലിവാൾ പറഞ്ഞു
നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികൾ ആകുക' എന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ദോഹ ഡയമണ്ട് ലീഗിൽ മിന്നും പ്രകടനത്തോടെ ഒന്നാമതെത്തിയതിനു പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് നീരജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഇതുവരെ 300 അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ 70 ശതമാനത്തോളം ആശുപത്രികള്‍ അടച്ചിട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിഹാസ താരം സച്ചിന്‍ തെണ്ടുൽക്കറിന്‍റെ മകനെന്ന നിലയിലാണ് ക്രിക്കറ്റ് ലോകത്ത് അര്‍ജുന്‍ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇടം കൈയ്യന്‍ പേസ് ബൗളറെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ ഒരു കുഴപ്പമല്ല. കോൺഗ്രസ് എന്നും ജന്മി മുതലാളി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പാർടി ആണ്
വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളും എത്തുന്നത്. ഗുജറാത്തിലേക്കാണ് ഹിപ്പൊപ്പൊട്ടാസിനെ കൊണ്ടുവരിക.
ന്ത്യയില്‍ ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ജനുവരിയിൽ ഇന്ത്യയില്‍ നിന്ന് മാത്രം 1461 പരാതികൾ ലഭിക്കുകയും ഇതിൽ 191 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും വാട്സ് ആപ്പ് അറിയിച്ചു.
പ്രതികാരപരമായ ഈ നടപടിയിലൂടെ മാധ്യമ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണം എന്ന മോദി സർക്കാരിന്റെ പ്രതിച്ഛായ
എന്നിട്ടും കഴിവുള്ള മറ്റുപല താരങ്ങളെയും തഴഞ്ഞുകൊണ്ട് രാഹുല്‍ ഇപ്പോഴും ടീമില്‍ തുടരുകയാണെന്ന് വെങ്കടേഷ് പ്രസാദ് ആരോപിച്ചു. നാഗ്പുർ ടെസ്റ്റിൽ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ ഓപ്പണറാക്കിയ തീരുമാനം തനിക്കു മനസ്സിലാകുന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നമ്മുടെ രാജ്യമാണ്. ഈ രാജ്യം മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മാത്രമല്ല, മഹ്‌മൂദിന്റെയും കൂടിയാണ്. മുസ്ലീങ്ങളുടെ ആദ്യ ജന്മഭൂമിയാണ് ഇന്ത്യ. മുസ്ലീങ്ങള്‍ക്ക് ഏറ്റവും മികച്ച രാജ്യമാണിത്.'- മഹ്‌മൂദ് മദനി പറഞ്ഞു
12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിൻഡ, ക്വാസുലു എന്നിവടങ്ങളിലും പാർപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് ഈ ബാച്ച് ചീറ്റകളെയും എത്തിക്കുന്നത്.
ലോകത്തെ ആദ്യത്തെ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ യാണ് ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം.
തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് പിന്നീട് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണ്. കശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരും.
ഹരിയാനയിലെ ഗുഡ്ഗാവിൽ നമാസ് അനുഷ്ഠിക്കുകയായിരുന്ന മുസ്ലീങ്ങളെ ബജ്‌റംഗ്ദള്ളുകാർ ആക്രമിച്ചത് ഈ അടുത്തിടെയായിരുന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്ഥലങ്ങൾ വരെ ഇടിച്ചുനിരപ്പാക്കുന്ന മൃഗീയമായ കടന്നാക്രമണം ഈയിടെയാണ് ഉത്തർപ്രദേശിൽ നടന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളീളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി (Securities and Exchange Board of India) ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല.
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യരുതെന്ന് ശഠിക്കുന്നത് സ്വേഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നയിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തുള്ളതുപോലെ സെന്‍സര്‍ഷിപ്പും ശക്തമായി തിരിച്ചുവരികയാണെന്ന് ഡോക്യുമെന്ററിക്കുള്ള വിലക്ക് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലാ ബാങ്കുകൾ അദാനിക്ക് നൽകിയിട്ടുള്ളത് 4.5 ലക്ഷം കോടി!! രണ്ട് മാസം മുൻപ് ( ഡിസംബർ 1, 2022) ഡൽഹി ഇന്ത്യൻ എക്സ്പ്രസ്സ് എൽഐസിയുടെ അദാനി പ്രേമത്തെക്കുറിച്ചു ഒരു വാർത്ത നൽകിയിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനുമുമ്പ് 42,000 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വിപണിയില്‍ സ്വര്‍ണവിലയില്‍ ഘട്ടം ഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ സ്വര്‍ണ വില 32,880 രൂപയിലെത്തുകയും ചെയ്തു.
കരിയറിന്‍റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ഇതിഹാസ ക്രിക്കറ്റ് കമന്റേറ്ററായ വിജയ് മർച്ചന്റ് പറഞ്ഞതാണ് തനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ഇപ്പോള്‍ പോകുന്നതെന്ന് ആളുകളെ
ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 75 രൂപയായി.
രാജ്യത്തെ കോടിക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന അനൗപചാരിക സമ്പദ്‌ഘടനയെ നോട്ട് നിരോധനം തകർത്തു. ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തിയെന്നും സിപിഎം പോളിറ്റ്ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയും നിലനിന്നു പോന്നിരുന്നു. അതുകൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ചിന്താധാരകളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഇന്ത്യക്കായത്.
പരിപാടിക്ക് അക്രമത്തിൽ പങ്കില്ലെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ യുഎപിഎ തടവുകാരെയും ഉടൻ നിരുപാധികം വിട്ടയക്കണമെന്ന സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലര്‍ച്ചെ രണ്ടു മണിക്ക് ആരംഭിച്ച റെയ്ഡ് പലയിടങ്ങളിലും പൂര്‍ത്തിയായി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രണ്ടാം നിര നേതാക്കളുടെ വീടുകളിലും പ്രവർത്തകർക്ക് പരിശീലനം നൽകിയവരുടെ വീടുകളിലാണ് പരിശോധന. ഇവരിൽ പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.
അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അബ്ദുള്‍ ബാരി സിദ്ദിഖി ദേശവിരുദ്ധനാണെന്നും രാജ്യത്തെ പൗരന്മാരുടെ വികാരം വ്രണപ്പെടുത്തിയതിന് മാപ്പുപറയണമെന്നും ബിജെപി നേതാവ് നിഖില്‍ ആനന്ദ് പറഞ്ഞു
സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് യാതൊരു പങ്കില്ലെന്ന് ഇപ്പോഴും തനിക്ക് പറയാന്‍ സാധിക്കുമെന്നും സഭയ്ക്ക് പുറത്തുനടത്തിയ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഖാര്‍ഗെയുടെ മറുപടി.
ചൈനീസ് അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ടിബറ്റന്‍ പോരാളികള്‍ നടത്തിയ സായുധ കലാപത്തിനുപിന്നാലെ 1959-ലാണ് ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ അനുയായികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
മിസിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിനുശേഷം 21 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് ഇന്ത്യ പട്ടം എത്തുന്നത്.
ജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധവികാരം ശക്തമാണെന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തിലും ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ചും ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയും പ്രതിപക്ഷ കക്ഷികളിലെ പ്രത്യയശാസ്ത്രദാരിദ്ര്യത്തെ മുതലെടുത്തുമാണ് ബിജെപിക്ക് അവരുടെ ശരിക്കുള്ള ജനസ്വാധീനത്തിൽ കവിഞ്ഞുള്ള അധികാരം നേടാനായാതെന്നും സിപിഎം ആരോപിച്ചു.
ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മൾ ഈ ഭൂപടത്തിലേ ഇല്ല, ആ പുല്ലാവൂർ പുഴയിലെ ഛായാപടങ്ങൾ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു.
ഭാരത് ജോഡോ യാത്ര ഒരു വ്യക്തിയുടേതല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനും രാജ്യത്തിനുമുന്നിലെ വെല്ലുവിളികളെ നേരിടാനുമുളള കൂട്ടായ യാത്രയാണ്.
പ്ലേ ഇറ്റ് കൂൾ', 'ഡേറ്റ് വിത്ത് യു', 'സൺഡേ റിക്വസ്റ്റ് തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നുവെന്നും പലര്‍ക്കും ഇക്കാര്യം അറിയില്ല. അന്ന് കോടതിയില്‍ പോകുന്നതിനോടൊപ്പമായിരുന്നു ഓള്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജര്‍മ്മന്‍ യാത്ര സ്വപ്നം കാണുന്ന ഇന്ത്യന്‍ സഞ്ചാര പ്രേമികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ എംബസി. പുതിയ ഇളവ് അനുസരിച്ച് രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും
ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ തകർത്തത് മോദി ഭരണമാണ്. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ടയർ വെടിവച്ച് പൊട്ടിക്കുന്നതുപോലെയുള്ള നടപടി ആയിപ്പോയി നോട്ടുനിരോധനം. അതിനുശേഷം 2016 മുതൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴേക്കായിരുന്നു. കോവിഡിനു തൊട്ടുമുമ്പ് അത് 3.7 ശതമാനത്തിൽ എത്തുകയും ചെയ്തു.
ഇന്ത്യയിലെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്ഷേപണ വാഹനത്തിന് 'വിക്രം' എന്ന് പേരിട്ടിരിക്കുന്നത്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ സ്‌പേസ് ഇന്‍ഡസ്ട്രി സ്വകാര്യ മേഖലക്കായി തുറന്നുകൊടുത്തിരുന്നു
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
സുപ്രീംകോടതി വിധി ആശങ്കയുയര്‍ത്തുന്നുവെന്നാണ് മുസ്ലിം ലീഗിന്‍റെ നിലപാട്. സാമ്പത്തിക സംവരണം പിന്നാക്കം നില്‍ക്കുന്നവരുടെ അവസരം കുറയാന്‍ കാരണമാകുമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാതി സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണിതെന്നും
നേരത്തെ നിശ്ചയിച്ച പരിപാടികള്‍ പ്രകാരം നവംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പുകളില്‍ പവാര്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതില്‍ മാറ്റമുണ്ടാകില്ല എന്ന പ്രതീക്ഷയാണ് എന്‍ സി പി രുത്തങ്ങള്‍ പങ്കുവെയ്ക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പങ്കുചേരും എന്ന് അറിയിച്ചിരുന്നു
കന്യാചര്‍മ പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്നതാണ് ഈ രീതി.
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഗാംബിയയില്‍ കുട്ടികള്‍ മരണപ്പെട്ടതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിപ്പ് നല്‍കിയത്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോനെപത്തിലെ എം/എസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് പരിശോധനാ പരിധിയില്‍ ഉള്‍പ്പെടുന്നത്.
രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന സമൂഹത്തിൽ വംശീയ വിദ്വേഷത്തിന് നിലമൊരുക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമാവുമെന്ന
പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യം കടുത്തതായിരിക്കുമോ എന്ന കാര്യത്തിലും സര്‍വ്വേഫലം നിഗമനത്തിലെത്തിച്ചേരുന്നുണ്ട്. ആയിരത്തി മുന്നൂറിലധികം കമ്പനികളുടെ സി ഇ ഒ മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ബഹുഭൂരിപക്ഷവും സാമ്പത്തിക മാന്ദ്യമുണ്ടാകും എന്നുതന്നെയാണ് (86%) പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് കടുത്തതായിരിക്കുമെന്ന്
ഈ മാസം അവസാനം നടക്കുന്ന ആര്‍ ബി ഐയുടെ ധനനയ യോഗത്തിലുണ്ടാകുന്ന പുതിയ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് വിപണി. അതേസമയം, രൂപയുടെ മൂല്യം ഇനിയും കുത്തനെയിടിയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ആര്‍ ബി ഐ ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ല.
ലോകമെമ്പാടും മതം ഇന്ന് ഒരു ആയുധമായി മാറി. മതത്തെ അങ്ങേയറ്റം രൂക്ഷമായ രീതിയില്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നത് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്
ഹിന്ദി ദിനത്തിന് പകരം നമ്മൾ ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹിന്ദി ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഭാഷയേയും അംഗീകരിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ നിന്ന് കര അതിർത്തി വഴി ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കാമെന്ന് ഒന്നിലധികം അന്താരാഷ്ട്ര ഏജന്‍സികള്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം പച്ചക്കറികളുടെയും പഴങ്ങളുടെയും
2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു ലളിത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ലളിതയായിരുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്
യുക്രൈന്‍റെ 31-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച്, ആറ് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ അവലോകനത്തിനായാണ് യുഎന്‍ സുരക്ഷാ സമിതി യോഗം ചേർന്നത്. എന്നാൽ ചർച്ചയുടെ തുടക്കത്തിൽ തന്നെ, റഷ്യൻ അംബാസഡർ വാസിലി-എ-നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെ
ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണാധികാരികള്‍ ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുളള അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള പ്രേരകമാവരുത് നമ്മുടെ ഉളളിലുളള സ്വാതന്ത്ര്യ ചിന്തകളെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ ദൂരെയാണ് റാണി ചുവാനെന്ന ഗ്രാമം. ഈ ഗ്രാമത്തിന്‍റെ ഉള്‍ക്കാടുകളില്‍ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. ആദ്യം നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണ തരികളുണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് മണൽത്തരികൾക്കിടയിലും സ്വർണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലായത്.
മധ്യപ്രദേശിലെ ബുർഹാൻപൂരിലെ തെരേസ പ്രദേശത്താണ് കറുത്ത താജ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ പ്രധാനആകര്‍ഷണവും ഈ കറുത്ത താജ്മഹലാണ്. ബുർഹാൻപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ താജ്, എഡി 1622 നും 1623 നും ഇടയിലാണ് ഇത് നിര്‍മ്മിച്ചതെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്.
ഡിസംബര്‍ ആവുന്നതോടെ പാടങ്ങളൊക്കെ വറ്റി വരണ്ട് ഉപ്പ് മാത്രം ബാക്കിയാവുന്നു. വരണ്ട പാടങ്ങള്‍ വെളുപ്പുനിറമാകുന്നതോടെ ഇവിടെ സഞ്ചാരികളെക്കൊണ്ട് നിറയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് പാടം, വെളുത്ത മരുഭൂമിയായി മാറുന്നത്. ഈ സമയം ഗുജറാത്ത് സര്‍ക്കരിന്‍റെ നേതൃത്വത്തില്‍ റാന്‍ ഉത്സവം സംഘടിപ്പിക്കാറുണ്ട്.
രാജ്യത്തിന്റെ 14 മത് ഉപ രാഷ്ട്രപതിയായിട്ടാണ് ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേൽക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സർട്ടിഫിക്കറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ വായിക്കും.
അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വിപരീതമായി ഇത്തവണ ഓഗസ്റ്റ് 15-ന് ഇന്ത്യയിലെ150 ചരിത്ര സ്മാരകങ്ങള്‍ ത്രിവര്‍ണം തെളിയും. എന്നാൽ താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്.
കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാണ്. 2021-ൽ ഇന്ത്യ ഏകദേശം 106 തവണ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തിയെന്നാണ് കണക്ക്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ റായ്പൂരിൽ വെച്ച് നടന്ന 'ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ' കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് രഘുറാം രാജൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് എന്തുകൊണ്ട് ലിബറൽ ജനാധിപത്യം ആവശ്യമാണ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കായിരുന്നു ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിച്ചിരുന്നത്. ജനുവരിക്ക് ശേഷം 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ മൂന്ന് യോഗ്യത തീയതികളും മാനദണ്ഡമാക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ മാർഗരറ്റ് ആൽവയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ മാര്‍ഗരറ്റ് ആല്‍വ ഉത്തരാഖണ്ഡിന്‍റെ ഗവര്‍ണറായിരുന്നു. 2012 മുതല്‍ രാജസ്ഥാന്‍റെ ഗവര്‍ണര്‍ പദവി വഹിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ ഡി എയുടെ പ്രതിപക്ഷ സ്ഥാനാര്‍ഥി.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിച്ചത്. പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മാധ്യമ വിചാരണ ജനാധിപത്യത്തിന് ചേര്‍ന്നതല്ല. അജണ്ടകളോടുകൂടിയ ചര്‍ച്ചകള്‍ ചിലപ്പോള്‍ വിധിന്യായത്തെപ്പോലും സ്വാധീനിച്ചേക്കാം. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. ഉത്തരവാദിത്തങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലൂടെ ജനാധിപത്യത്തെ രണ്ടടി മാധ്യമങ്ങള്‍ പിന്നോട്ടടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യശ്വന്ത സിന്‍ഹയും ദ്രൗപതി മുര്‍മുവുമൊക്കെ നല്ല വ്യക്തികളാണ്. ദ്രൗപതി മുര്‍മു പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ദ്രൗപതി മുര്‍മു. അതിനര്‍ഥം അവര്‍ ആദിവാസി വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്നല്ല.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുമെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് വിജയ് മല്ല്യക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.
റഷ്യൻ ഊർജ വിതരണത്തെയും സമ്പദ്‌വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന ജർമനിയുമായി യുക്രൈന്‍റെ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമൻ നിർമിത ടർബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തർക്കത്തിലാ
വിമര്‍ശിക്കുന്നവരെയും നൂനപക്ഷങ്ങളെയും ഇന്ത്യയില്‍ അടിച്ചമര്‍ത്തുകയാണ്. വിമര്‍ശിക്കുന്നവരെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം വേട്ടയാടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്‍റെ വൈവിധ്യം മനസിലാകാത്തവരാണ് രാജ്യത്ത് മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന
എല്ലാവരെയും ഉള്‍ക്കൊളളുന്നത് സമൂഹത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നു. സമാധാനത്തിന്റെയും പുരോഗതിയുടെയും താക്കോലാണത്. ഭിന്നിപ്പിക്കുന്നവരെ മാറ്റിനിര്‍ത്തി നമ്മെ ഒന്നിപ്പിക്കുന്ന വിഷയങ്ങളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്
ഫാഷിസം അതിന്റെ ആദ്യശത്രുക്കള്‍ എന്ന നിലയില്‍ എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഇതര ബുദ്ധിജീവികളെയും വേട്ടയാടുകയാണ്.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകള്‍ക്കൊപ്പം നിന്ന ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ടീസ്റ്റ സെതൽവാദിനെ ചോദ്യം ചെയ്യുന്നത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ടി ആര്‍ എസ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ ഇടപെടലിന്‍റെ ഭാഗമായാണ് ടി ആര്‍ എസ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും രാജ്യത്തെ തലമുതിര്‍ന്ന നേതാവും എന്‍സിപി അധ്യക്ഷനുമായ ശരത് പവാറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ സജീവ് രാഷ്ട്രീയത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പവാര്‍ ഗുലാം നബി ആസാദിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ഇതിനിടെയാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ഇടതുപക്ഷം നിര്‍ദ്ദേശിച്ചതായ വാര്‍ത്ത വന്നത്.
ചിന്താദ്രിപേട്ടയിലെ ഒരു വേശ്യാലയത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉദയകുമാർ എന്നയാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. മസാജ് സെന്റർ റെയ്ഡ് ചെയ്ത പൊലീസ് ലൈംഗികത്തൊഴിലാളികൾക്കൊപ്പം ഹര്‍ജിക്കാരനേയും അഞ്ചാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ എല്ലാവരും നമ്മളെ തള്ളിപറയട്ടെ. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവര്‍ ഒരു തരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ല. മാപ്പ്, ഖേദ പ്രകടനം, സസ്പെന്‍ഷന്‍ എന്നീ കാര്യങ്ങള്‍ കൊണ്ട് ഈ പ്രശ്നം അവസാനിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിമര്‍ശനത്തിന് ഇടയാക്കിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്'-എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്
ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. പാർലമെന്റിൽ ആദ്യമായാണ് ജനസംഖ്യാ നിയന്ത്രണ ബിൽ ചർച്ച ചെയ്യുന്നത്. ജനസംഖ്യ വര്‍ധനവ് രാജ്യത്തിന്‍റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. ജനസംഖ്യ നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍
ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധനം പുനപ്പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷയിലും ആഗോള സ്ഥിരതയിലും ഇന്ത്യക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും മറ്റ് രാജ്യങ്ങള്‍കൂടി കയറ്റുമതി നിയന്ത്രിച്ചാല്‍ അത് ഒരു ആഗോള പ്രതിസന്ധിയായി മാറുമെന്നും ക്രിസ്റ്റലീന പറഞ്ഞു.
ബീഹാര്‍ കേഡറില്‍ നിന്നുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. 2020 - ലാണ് അദ്ദേഹം ഐ എ എസില്‍ നിന്നും വിരമിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 37 വര്‍ഷത്തെ സര്‍വ്വീസുള്ള വ്യക്തിയാണ് രാജീവ് കുമാര്‍. സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വ്യാപകമായ മുസ്ലീം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നത് അപകടകരവും നീചവുമായ പ്രവൃത്തിയാണ്. നിങ്ങള്‍ ഒരാളെ ചെറുതായി കാണുന്നുണ്ടെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുപറ്റാന്‍ എളുപ്പമാണ്
അതേസമയം, മാസ്‌ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ പട്ടികയനുസരിച്ച് ഇന്ത്യ 139- ാം സ്ഥാനത്തും അയല്‍ക്കാരായ പാക്കിസ്ഥാനും ബംഗ്ലാദേശും യഥാക്രമം 103, 99 സ്ഥാനങ്ങളിലുമാണ്.
ചൈനയുടെ സഹകരണത്തോടെയാണ് പ്രമേയം പാക് പ്രതിനിധി മുനീര്‍ അക്രം അവതരിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ രണ്ടു മുസ്ലീം പള്ളികളില്‍ സ്ഫോടനം നടന്ന ദിവസമാണ് എന്നതുകൊണ്ടാണ് മാര്‍ച്ച് 15 തന്നെ മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാനായി തെരെഞ്ഞടുത്തത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്കാമിക് സഹകരണ സംഘടനയുടെ ഭാഗമായാണ് പാകിസ്താന്‍ പ്രമേയം വതരിപ്പിച്ചത്.
അതേസമയം, രാജ്യതാത്പര്യത്തിന്‍റെ ഭാഗമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണ്. യുക്രൈനിനെതിരായ റഷ്യയുടെ നടപടിയെ വിമർശിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നുവെന്നതും ശരിയാണ്. യുക്രൈനില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇന്ത്യക്ക് അഗാധമായ വേദനയുണ്ട്.
ഇടക്ക് വെച്ച് പലരും പലവഴിക്കായി പിരിഞ്ഞു പോവുകയായിരുന്നു. പെണ്‍കുട്ടികള്‍ പലരും ഇടക്ക് വെച്ച് തലകറങ്ങി വീണുപോകുന്നുണ്ടായിരുന്നു. പലര്‍ക്കും ഇതുവരെ അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. നില്‍ക്കുന്നയിടം സുരക്ഷിതമാണോയെന്ന് പോലും അറിയില്ല. ഈ സമയത്താണ് ഞങ്ങളെ കൂട്ടാന്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ലെന്ന് അറിയുന്നത് - വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
യുക്രൈനെതിരെ സൈനിക നടപടികള്‍ ആവശ്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നല്‍കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഏത് രീതിയിലും ആക്രമിക്കാന്‍ സൈന്യം തയ്യാറാണ്.
മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 74 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കുപോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പെഗാസസിനെക്കുറിച്ച് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ആദ്യം തീരുമാനമായെങ്കിലും പിന്നീട് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടന്ന
ജനങ്ങള്‍ക്ക് സമാധാനപരമായും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാന്‍ കഴിയുന്ന അവസ്ഥ തന്നെയാണ് കാശ്മീരില്‍ നിലനില്‍ക്കുന്നത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന സ്ഥിതി അവിടെ നിലനില്‍ക്കുന്നുണ്ട്
കൊവിഡിന് അധികകാലം ഇങ്ങനെ വിഹരിക്കാന്‍ സാധിക്കില്ല. അതിന്‍റെ അന്ത്യം അടുത്ത് വരികയാണ്. ഈ ചതുരംഗകളിയില്‍ ജയപരാജയങ്ങള്‍ ഇല്ല. ഇതൊരു സമനിലയില്‍ കലാശിക്കാനാണ് പോകുന്നത്. കൊവിഡ് താത്കാലികമായെങ്കിലും നമ്മില്‍ നിന്നും ഒളിക്കാന്‍ പോവുകയാണ്.
"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.
കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ബില്ലിന് അംഗീകാരം നല്‍കുന്നത്. ഡിസംബർ 2020-നാണ് പ്രത്യേക സമിതി രൂപികരിച്ചത്. ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും,
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടി. ഇതേ നിലപാട് ജിഎസ്ടി കൗണ്‍സില്‍ നേരത്തെയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതില്‍ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിന്‍റെ യോഗ തീരുമാനങ്ങള്‍ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്‍റെ രൂപത്തില്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നു.
സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്. സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
'ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്റര്‍ രാഷ്ട്രപതിയാണെന്നതു മറികടന്ന് മൂന്ന് സേനകളെയും നിയന്ത്രിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. കശ്മീരി പൗരനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട മേജര്‍ ലിതുല്‍ ഗോഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചയാളാണ് ബിപിന്‍ റാവത്ത്.
രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സ്കൂള്‍ ബാഗിലാണ് ലാപ്ടോപ് സൂക്ഷിച്ചിരുന്നതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.
ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ റാണ അയ്യൂബ് കേന്ദ്രസര്‍ക്കാരിന്‍റെയും ആര്‍ എസ് എസിന്‍റെയും പ്രവര്‍ത്തനനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എല്ലാ രീതിയിലും തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രാജ്യത്ത് സത്യം പറയുന്നവരെ
ഒമൈക്രോണ്‍ ബാധിക്കുന്നയാള്‍ക്ക് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാല്‍ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശുപത്രി സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം.
ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ക്ക് 13 പ്രൈമറി കോണ്ടാക്ടുകളാണുള്ളത്. ഇതില്‍ കൊവിഡ് പോസറ്റീവായവരെ ഐസലെറ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ് മൂലം മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും വാക്സിന്‍ സ്വീകരിക്കാത്തവരാണ്. പുതിയ വകഭേദത്തെ പ്രതിരോധിക്കാനും, രോഗത്തിന്‍റെ തീവ്രതക്കുറക്കാനും ബൂസ്റ്റ്ര്‍ ഡോസിന് സാധിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി മാസങ്ങള്‍ കഴിയും തോറും കുറഞ്ഞുവരും. മറ്റ് രോഗങ്ങള്‍ ഉള്ളവരിലും പ്രായം കൂടിയവരിലുമാണ് പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.
'അറ്റ് റിസ്ക്' രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്തവളങ്ങളില്‍ നിന്നും വീണ്ടും ടെസ്റ്റ് ചെയ്യുകയും റിസള്‍ട്ട് വരുന്നതുവരെ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കുകയുമില്ല. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ 14 ദിവസം മുന്‍പ് വരെ യാത്ര ചെയ്ത സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കണം.
സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയില്‍ ഛത്തീസ്ഗഢിനാണ് ഒന്നാം സ്ഥാനം. നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്.
പാസ്‌വേഡുകൾ സുരക്ഷിതമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ സൈബര്‍ ഇടങ്ങളില്‍ സമയം ചെലവഴിക്കുന്ന എല്ലാവരുടെയും സ്വകാര്യതയിലേക്ക് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ സാധിക്കും. ഈ കാലഘട്ടത്തില്‍ കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നതിനാൽ സൈബർ സുരക്ഷയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് - നോർഡ്പാസ് സിഇഒ ജോനാസ് കാർക്ലിസ് പറഞ്ഞു.