ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഏപ്രില്‍ 26-മുതല്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. നിലവിലെ രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത്. ഈ മാസം തന്നെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനാല്‍ കടുത്ത വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് രാജ്യം. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടുലക്ഷത്തി എഴുപത്തിമുവായിരത്തി എണ്ണൂറ്റിപ്പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം കൊവിഡ് മൂലം 1618 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ മരണം 1,78,769 ആയി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 19,29,329 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 1,29,53,821 പേര്‍ രോഗമുക്തരായി. 12,38,52,566 പേരാണ് ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത്.