ഇന്ത്യയില്‍ 60-പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ഡല്‍ഹി: കേരളത്തില്‍ എട്ടുപേര്‍ക്കും കര്‍ണാടകയില്‍ മൂന്നുപേര്‍ക്കും മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കും ഇന്നലെ പുതുതായി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 60-ആയി ഉയര്‍ന്നു.  ഇന്നലെ മാത്രം 13-പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതുതായി എട്ടുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14-ആയി ഉയര്‍ന്നു.

കൊറോണ ബാധിതരുടെ നിരക്ക് ഉയരാന്‍ തുടങ്ങിയതോടെ വിദേശികളുടെ വരവ് പൊക്കില്‍ ഇന്ത്യ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിതുടങ്ങി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍ എന്നിവിടങ്ങളില്‍ വിദേശ സഞ്ചാരികളെത്തുന്നതിനു കര്‍ശന വിലക്കേര്‍പ്പെടുത്തി. 

മണിപ്പൂരിലെ ഇന്ത്യാ -മ്യാന്മാര്‍ അതിര്‍ത്തി ഇന്ത്യ അടച്ചു. മിസോറമിലെ മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി തിങ്കളാഴ്ച തന്നെ  ഇന്ത്യ അടച്ചിരുന്നു. 

അതേസമയം ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തോളം ഇന്ത്യാക്കാരില്‍ 58 - പേരെ ഇന്നലെ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. ഇവരെ ഗാസിയാബാദിനടുത്തുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 259- രക്ത സാമ്പിളുകളും അതേ വിമാനത്തില്‍ എത്തിച്ചിട്ടുണ്ട്.   

Contact the author

national desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More