പരിഹാരമാവാതെ കര്‍ഷക പ്രതിഷേധം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്. പ്രശ്‌നപരിഹാരത്തിനായി കേന്ദ്രം കര്‍ഷകസംഘടനകളെ ആറാം ഘട്ട ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമറിന്റെ കത്തിനോട് വിയോജിപ്പുളളതിനാല്‍ ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കേണ്ടെന്ന് കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എന്നാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരാണെന്നും കേന്ദ്രം തുറന്ന മനസ്സും ഉദ്ദേശശുദ്ധിയോടുകൂടെയും ചര്‍ച്ചയ്ക്ക് തയാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

നിലവിലുളളതിനേക്കാള്‍ ഉയര്‍ന്ന താങ്ങുവില വേണമെന്ന് കര്‍ഷകസംഘടനകള്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ രാഷ്ട്രീയ എതിരാളികളെ പോലെ കാണരുത്, ഗുരുദ്വാര സന്ദര്‍ശനം പോലുളള നാടകങ്ങള്‍ ഒഴിവാക്കി ആത്മാര്‍ത്ഥമായ ചര്‍ച്ചയ്ക്ക് മോദി തയാറാകണമെന്നും കര്‍ഷകര്‍ പറഞ്ഞു.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് എംപിമാരുടെ സംഘം ഇന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കൈമാറും. അതേസമയം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വാഹനവ്യൂഹത്തെ അമ്പാലയില്‍ വച്ച് തടഞ്ഞ് വച്ച് ആക്രമിച്ചുവെന്നാരോപിച്ച് കൊലപാതകക്കുറ്റം ചുമത്തി 13 കര്‍ഷകര്‍ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തിരുന്നു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More