ഹരിയാന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കർഷകർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ കരിങ്കൊടി കാണിച്ച കർഷകർക്കെതിരെ കൊലക്കുറ്റത്തിന് കേസ്. 13 കർഷകർക്കെതിരെയാണ് അംബാല പൊലീസ് കേസെടുത്തത്. ഐപിസി 307 പ്രകാരം-കൊലപാതക ശ്രമം- കുറ്റത്തിന് പുറമെ ഐപിസി 147 പ്രകാരം കലാപ ശ്രമം, 149- അന്യായമായി സംഘം ചേരൽ എന്നീ കുറ്റങ്ങളും കർഷകർക്കെതിരെ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണിത്. ഖട്ടറിന്റെ വാഹന വ്യൂഹം തടഞ്ഞ് കേന്ദ്ര സക്കാറിന്റെ കർഷിക ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകർ രോഷം പ്രകടിപ്പിച്ചത്  കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമ്പാലയിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.  കരിങ്കൊടികളുമായി എത്തിയ കർഷകർ ഖട്ടറിന്റെ വാഹന വ്യൂഹം തടഞ്ഞു. കേന്ദ്ര സർക്കാറിനെതിരെ മു​​ദ്രാവാക്യം വിളിച്ച കർഷകർ വടികൊണ്ട് വാഹനത്തിൽ അടിച്ചു. 

ഡൽഹി പൊലീസ് നടപടിയെ കോൺ​​ഗ്രസ് അപലപിച്ചു. കർഷകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കേന്ദ്ര സർക്കാറിന്റെ അസഹിഷ്ണുതയുടെ സൂചനായണെന്ന് കോൺ​ഗ്രസ് നേതാവ് കുമാരി ഷെൽജി പറഞ്ഞു. കേന്ദ്ര സർക്കാർ എല്ലാ അതിരുകളും ലംഘിച്ച് മുന്നോട്ട് പോവുകയാണ്. ജനാധിപത്യ പരമായി പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്. കർഷകരുടെ ശബ്ദും അ‍ടിച്ചമർത്താനാണ് കേന്ദ്ര സർക്കാറിന്റെ ശ്രമം. ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഖട്ടറിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായതെന്നും ഷെൽജ അഭിപ്രായപ്പെട്ടു.

അതേസമയം കര്‍ഷകരുടെ പ്രക്ഷോഭം ഇരുപത്തിഒമ്പതാം ദിവസത്തിലേക്ക് കടന്നു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പ് രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.  കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ഡിസംബര്‍ 24ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് സമർ‍പ്പിക്കാനായിരുന്നു മാർച്ച്.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More