പടക്ക നിരോധനം: കോടികള്‍ നഷ്ടമെന്ന് വ്യാപാരികള്‍

ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയുളള സര്‍ക്കാര്‍ നടപടി കോടികളുടെ നഷ്ടമുണ്ടാക്കുമെന്ന് വ്യാപാരികള്‍. മലിനീകരണം കുറവുളള പടക്കങ്ങള്‍ വരെ നിരോധിക്കുന്നത് പടക്കവ്യവസായത്തിന്റെ നട്ടെല്ല് തകര്‍ക്കുമെന്നും ഡല്‍ഹിയിലെ പടക്ക വ്യാപാരികള്‍ പറയുന്നു.ഡല്‍ഹി പ്രധാനമന്ത്രി അരവിന്ദ് കെജ്രിവാള്‍ നവംബര്‍ 7 മുതല്‍ 30 വരെ പടക്കങ്ങള്‍ വില്‍ക്കുന്നതും  ഉപയോഗിക്കുന്നതും പൂര്‍ണ്ണമായി വിലക്കിയിരുന്നു ഇതിനു പിന്നാലെ ഡല്‍ഹിയില്‍ മാത്രം 300 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാരോപിച്ച്  വ്യാപാരി സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.

രണ്ടുമാസം മുന്‍പാണ് ഡല്‍ഹിയില്‍ പടക്കം വില്‍ക്കുന്നതിന് താല്‍ക്കാലിക ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ഡല്‍ഹി പോലീസ് ആരംഭിച്ചത്. ഈ ലൈസന്‍സുകളുടെ അടിസ്ഥാനത്തില്‍ പടക്കനിര്‍മാതാക്കളില്‍ നിന്ന് വ്യാപാരികള്‍ സ്റ്റോക്ക് ബുക്ക് ചെയ്യുന്നത് ആരംഭിച്ചിരുന്നു എന്ന്  ഡല്‍ഹി ഫയര്‍ ക്രാക്കേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ജെയിന്‍ പറഞ്ഞു. ഈ താല്‍ക്കാലിക ലൈസന്‍സുകള്‍ ദീപാവിക്ക് രണ്ടു ദിവസം മുമ്പ് മുതല്‍ ദീപാവലി കഴിഞ്ഞ് രണ്ടു ദിവസം വരെ മാത്രമേ സാധുതയുളളു. അതിനുശേഷം വ്യാപാരികള്‍ക്ക് പടക്കം വില്‍ക്കാനാവില്ല. പടക്കവില്‍പ്പന നിരോധിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല എന്നും വ്യാപാരികള്‍ ആരോപിച്ചു.

കെവിഡ് ഭീതിയും ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന മലിനീകരണവുമാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാനുണ്ടായ സാഹചര്യമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും സമ്പദ് വ്യവസ്ഥ സംരക്ഷിക്കുന്നതിനുമിടയില്‍ നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം കൊടുക്കാനാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

News Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More