കൊവിഡ് മരണ നിരക്ക് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ. ഔദ്യോഗിക കണക്കുകളനുസരിച്ച് കൊവിഡ് രോഗമുക്തിനിരക്ക് 90 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 578 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 1.51, ശതമാനമായി. 1,18,534 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 50,129 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതർ 78,64,811 ആയി.62,077 പേരാണ് കഴിഞ്ഞദിവസം കൊവിഡ് മുക്തി നേടിയത്. നിലയിൽ, 6,68,154 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,253 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗ ബാധിതർ മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 25 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍, 3 കോടിയിലധികം കൊവിഡ് കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.