ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,589 പുതിയ കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. 776 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

9,47,576 ആക്റ്റീവ് കേസുകൾ ഉൾപ്പെടെ 61,45,292 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 51,01,398 പേർ സുഖം പ്രാപിച്ചു. പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്തെ കൊവിഡ് മരണസംഖ്യ 96,318 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. എന്നാൽ, സെപ്റ്റംബർ ഒന്നിന് ശേഷം ആദ്യമായാണ് ദിവസേനയുള്ള മരണ നിരക്ക് 1000ത്തിൽ താഴെയെത്തുന്നത് എന്നത് ആശ്വാകരമാണ്. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ഇപ്പോൾ 1.57% ആണ്. രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ ആക്റ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

കോവിഡ് -19 പശ്ചാത്തലത്തിൽ ദുർഗാ പൂജ ആഘോഷിക്കുന്നതിനായുള്ള  പൊതുപരിപാടികൾ ഈ വർഷം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. തെരുവിലോ പന്തലുകളിലോ വെച്ച് ആഘോഷങ്ങൾ നടത്തരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം അറിയിച്ചു. ദസറ ആഘോഷങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, സാമൂഹിക അകലം പാലിച്ചുകൊണ്ടും  പരിമിതമായ പ്രേക്ഷകരുമായി റാം‌ലീല പ്രകടനങ്ങൾ സർക്കാർ അനുവദിച്ചേക്കാം.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More