ഉത്തര്‍പ്രദേശില്‍ പുതിയ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശില്‍ ഫിലിം സിറ്റി സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ചലച്ചിത്ര സംവിധായകരും നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ കാര്യം പറഞ്ഞത്. യമുന എക്‌സ്പ്രസ് ഹൈവേയിലെ പുതുതായി പണി കഴിപ്പിക്കുന്ന ജെവര്‍ വിമാനത്താവളത്തിന് സമീപത്തുള്ള 1000 ഏക്കര്‍ സ്ഥലത്താണ് ഫിലിം സിറ്റി സ്ഥാപിക്കുന്നത്.

ഹസ്തിനപുരി മേഖലയിലാണ് ഫിലിം സിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഇവിടേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര മാത്രമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് ആഗ്രയ്ക്ക് മാത്രമല്ല കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയ്ക്കും, നോയിഡയിലെ നിര്‍ദ്ദിഷ്ട ലോജിസ്റ്റിക് ഹബിനും അടുത്താണ്. വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതോടെ ജെവര്‍ വരെ മെട്രോയും വരുന്നതിനാല്‍ നഗരത്തിന്റെ കണക്റ്റിവിറ്റി ഒരു പ്രശ്നമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി, രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ ചലച്ചിത്ര മേഖലയ്ക്കുള്ള പങ്കിനെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More