വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം നടത്താനുളള കേന്ദ്ര നീക്കം നിയമവിരുദ്ധമെന്ന് മെന്‍ഡിറട്ട

അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, അസം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങള്‍ക്കായി അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഉത്തരവ് 'ഭരണഘടനാ വിരുദ്ധവും, നിയമവിരുദ്ധവുമാണെന്ന്' തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍ നിയമ ഉപദേഷ്ടാവ്.

മാര്‍ച്ച് 6 ലെ നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനം ജനപ്രാതിനിധ്യ നിയമം 1950 ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി, 50 വര്‍ഷത്തിലേറെ ഇലക്ഷന്‍ കമ്മീഷനു വേണ്ടി സേവനമനുഷ്ഠിച്ചിരുന്ന എസ് കെ മെന്‍ഡിറട്ട കഴിഞ്ഞ മാസം മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും കത്തെഴുതി. 

2008 ല്‍ പാര്‍ലമെന്റ് അവതരിപ്പിച്ച 1950 ലെ ആര്‍പി ആക്റ്റ്  സെക്ഷന്‍ 8 എ, പ്രകാരം നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി നിര്‍ണ്ണയം നടക്കുമ്പോള്‍ അത് ഇലക്ഷന്‍ കമ്മീഷന്റെ പരിധിയില്‍ വരുമെന്ന് പറയുന്നു. അതിനാല്‍, പുതിയ ഡിലിമിറ്റേഷന്‍ കമ്മീഷന്‍ അരുണാചല്‍, മണിപ്പൂര്‍, അസം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നടത്തുന്ന ഏതൊരു ഡീലിമിറ്റേഷന്‍ പ്രവര്‍ത്തനവും കോടതികള്‍ അസാധുവായി പ്രഖ്യാപിക്കും ഇത് വന്‍ തോതില്‍ പൊതു ഫണ്ടുകള്‍ പാഴാക്കുന്നതിനും കാരണമാവുമെന്ന് മെന്‍ഡിറട്ട കത്തില്‍ പറയുന്നു. 

2008 ല്‍ പൂര്‍ത്തീകരിച്ച അവസാന ഡിലിമിറ്റേഷന്‍ പ്രവര്‍ത്തനം നിന്ന് ഈ നാല് സംസ്ഥാനങ്ങളെയും ഒഴിവാക്കിയിരുന്നു. മെഹന്തിരാട്ടയുടെ കത്ത് ഇലക്ഷന്‍ കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് രണ്ടാഴ്ച മുമ്പ് കൈമാറിയിട്ടുണ്ട്. ജനസംഖ്യയിലെ വ്യതിയാനങ്ങളെ കാണിക്കുന്നതിനായി ലോക്‌സഭയുടെയും നിയമസഭാ മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ഡീലിമിറ്റേഷന്‍, ഇത് മുന്‍ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്‌. 

Contact the author

Web Desk

Recent Posts

National Desk 2 days ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 2 weeks ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 3 weeks ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 2 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 2 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 2 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More