2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

ലണ്ടന്‍: 2023-ലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്‌. അവസാന പട്ടികയിലുണ്ടായിരുന്ന 25 കാരനായ കിലിയൻ എംബാപ്പെ യെയും 23 കാരന്‍ ഏർലിങ് ഹാളണ്ടിനെയും മറികടന്നാണ് 36 കാരനായ മെസ്സിയുടെ നേട്ടം. എട്ടാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള  ഫിഫയുടെ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കളത്തില്‍ അർജന്റീനയ്ക്കായും, ക്ലബ്ബ് ഫുട്ബോളിൽ പിഎസ്ജി, ഇന്റർ മയാമി എന്നിവർക്കായും കാഴ്ച്ചവെച്ച മികച്ച പ്രകടനങ്ങള്‍ക്കാണ് താരത്തിന് പുരസ്കാരം ലഭിക്കുന്നത്. 

യൂറോപ്പിന്റെ മത്സര ഫുട്ബോളിനോട് വിടചൊല്ലിയതിനാൽ  മെസ്സി പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയില്ല. വംശവെറിക്കെതിരെ വിനീഷ്യസ് ജൂനിയറിന് സഹതാരങ്ങള്‍ ഐക്യദാർഢ്യം നല്‍കിയതിനെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ഫുട്ബോൾ ടീമിന് ഫെയർ പ്ലേ പുരസ്കാരം ലഭിച്ചു. ബ്രസീല്‍ താരങ്ങളായ കഫു, റൊണാൾഡോ, ജൂലിയർ സീസർ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മികച്ച വനിത താരമായി അയ്താന ബോൺമതിയെ തെരഞ്ഞെടുത്തു. മികച്ച പുരുഷ ടീം പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയും വനിതാ ടീം പരിശീലകയായി ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സെറീന വിക്ക്മാനും തെരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സനാണ് ലഭിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More
Web Desk 3 months ago
Editorial

ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം-ഇപി ജയരാജന്‍

More
More