അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

കൊഹിമ: രാമക്ഷേത്ര ഉദ്ഘാടനത്തെ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ചടങ്ങാണ് ജനുവരി 22-ന് നടക്കുന്നതെന്നും അതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജനുവരി 22-ലെ ചടങ്ങിനെ ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുളള തികച്ചും രാഷ്ട്രീയമായ പരിപാടിയാക്കി മാറ്റി. അത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചടങ്ങാണ്. അവരുടെ തെരഞ്ഞെടുപ്പ് പരിപാടി. അതിനാലാണ് ആ ചടങ്ങിലേക്ക് താന്‍ പോകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്. ഞങ്ങള്‍ എല്ലാ മതങ്ങളോടും ആചാരങ്ങളോടും തുറന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഹിന്ദു മതത്തിലെ ഏറ്റവവും വലിയ അധികാരികള്‍ പോലും ജനുവരി 22-ലെ ചടങ്ങിനെ ഒരു രാഷ്ട്രീയ പരിപാടിയായാണ് കാണുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ആര്‍എസ്എസിനെയും ചുറ്റിപ്പറ്റിയുളള ഒരു രാഷ്ട്രീയ ചടങ്ങിലേക്ക് പോകുന്നത് ബുദ്ധിമുട്ടാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാന്‍ഡില്‍ പര്യടനം തുടരുകയാണ്. നാലാം ദിനമായ ഇന്ന് രാത്രിയോടെ യാത്ര അസമിലെത്തും. എട്ടുദിവസമാണ് ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പര്യടനം നടത്തുക. 17 ജില്ലകളിലൂടെ 833 കിലോമീറ്ററാണ് അസമില്‍ സഞ്ചരിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More
Web Desk 3 months ago
Editorial

ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം-ഇപി ജയരാജന്‍

More
More