'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

പാറ്റ്‌ന: ജനുവരി 22-ന് നടക്കുന്ന അയോധ്യാ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാച്ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞതായി അവകാശപ്പെട്ട് ബിഹാര്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവര്‍ തന്നെ മറക്കുമെന്നും കാപട്യമുളളിടത്ത് വരില്ലെന്നുമാണ് ശ്രീരാമന്‍ തന്നോട് സ്വപ്‌നത്തില്‍ വന്ന് പറഞ്ഞതെന്ന് തേജ് പ്രതാപ് യാദവ് പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 

'തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാമനെ മറക്കുന്നു. ജനുവരി 22-ന് അദ്ദേഹം വരണമെന്ന് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്‌നത്തിലാണ് രാമന്‍ വന്നത്. എന്റെ സ്വപ്‌നത്തിലും രാമന്‍ വന്നു. കാപട്യമുളളിടത്ത് വരില്ലെന്ന് അദ്ദേഹം പറഞ്ഞു'- തേജ് പ്രതാപ് യാദവ് പറഞ്ഞു. ആദിശങ്കരാചാര്യര്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്ന നാല് മഠങ്ങളിലെ മഠാധിപതിമാരായ നാല് ശങ്കരാചാര്യന്മാര്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ 2023 മാര്‍ച്ചില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തനിക്ക് സ്വപ്‌നത്തില്‍ വന്ന് ദര്‍ശനം നല്‍കിയെന്ന് തേജ് പ്രതാപ് യാദവ് അവകാശപ്പെട്ടിരുന്നു. അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ സ്വപ്‌നം കണ്ടതായും ഇദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് എസ്പിയുടെ ചിഹ്നമായ സൈക്കിളില്‍ തേജ് പ്രതാപ് സംസ്ഥാന നിയമസഭയിലേക്ക് എത്തിയതും വാര്‍ത്തയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More
Web Desk 3 months ago
Editorial

ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം-ഇപി ജയരാജന്‍

More
More