ഇന്ത്യ, ചൈന സംഘര്‍ഷം; സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ട്രംപ്

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങള്‍ക്ക് സമാധാനം ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രംപ് ഭരണകൂടം ചൈനയ്ക്കെതിരെയുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തുണ്ട്. 

''ഞാന്‍ ഇന്ത്യയിലെയും, ചൈനയിലെയും ജനങ്ങളെ സ്‌നേഹിക്കുന്നു. അവര്‍ക്ക് സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ഞാന്‍ ചെയ്യുമെന്നും'' ട്രംപ് പറഞ്ഞതായി, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും, ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണെന്നും  വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്ലോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ത്യ അമേരിക്കയുടെ മികച്ച പങ്കാളിയാണെന്നാണ് ബുധനാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം യുഎസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്.  ഞങ്ങള്‍ നിരവധി വിഷയങ്ങളില്‍  ചര്‍ച്ചകള്‍ നടത്താറുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്, പോംപെയോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നടന്നത്. ഇരു ഭാഗത്തെയും സൈനികര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More