വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

ഇന്ന് ലോക വൃക്ക ദിനമാണ്. വൃക്കരോ​ഗങ്ങളെക്കുറിച്ചും, വൃക്കയുടെ ആരോഗ്യത്തെക്കുറിച്ചും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച വൃക്കദിനമായി ആചരിക്കുന്നു. 2006 മുതലാണ് ലോക വൃക്ക ദിനം ആചരിച്ചു വരുന്നത്. കൃത്യമായ വ്യായാമവും, ജീവിത ശൈലിയും, ചിട്ടയായ ഭക്ഷണ രീതിയിലൂടെയും വൃക്ക രോഗങ്ങളെ തടയാം.

ഏറ്റവും കൂടുതല്‍ വൃക്ക രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളത് പ്രമേഹം, ഹൈപ്പർടെൻഷൻ, അമിതവണ്ണം എന്നിവ ഉള്ളവര്‍ക്കാണ്. 50 ശതമാനം വൃക്ക രോഗികളിലെയും പ്രധാന കാരണം പ്രമേഹമാണ്. 20 ശതമാനം ആളുകളിൽ ഹൈപ്പർടെൻഷനാണ് കാരണം. ഈ രോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഒരു പരിധി വരെ വൃക്ക രോഗങ്ങളെ തടയാം. കൂടുതലായും പ്രായമായവരിലാണ് വൃക്ക രോഗങ്ങള്‍ കാണുന്നത്. അതിന് കാരണം കൃത്യമായ ജീവിത ശൈലി പിന്തുടരാത്തതാണ്. കുട്ടികളില്‍ കാണുന്ന വൃക്ക രോഗങ്ങള്‍ ജന്മനാ ഉണ്ടാകുന്നതാണ്. കൂടാതെ പലപ്പോഴും സ്വയംചികിത്സ നടത്തി പല തരം മരുന്നുകള്‍ ആവശ്യമില്ലാതെ കഴിക്കുന്നതും വൃക്ക രോഗങ്ങള്‍ക്ക് കാരണമാണ്.

വൃക രോഗങ്ങള്‍ തന്നെ രണ്ടു തരത്തിലുണ്ട്. പെട്ടന്ന് ശരീരത്തില്‍ ഏല്‍ക്കുന്ന അണുബാധയെ തുടര്‍ന്നുണ്ടാകുന്നവയും (അക്യൂട്ട് കിഡ്നി ഇഞ്ചുറി), ജീവിത ശൈലിയിലൂടെയും മറ്റ് രോഗങ്ങളുടെയും അനന്തരഫലമായി സ്ഥിരമായി ഉണ്ടാകാവുന്ന വൃക്ക രോഗങ്ങളും (ക്രോണിക് കിഡ്നി ഡിസീസ്). പെട്ടന്ന് ഉണ്ടാകുന്നവ ചികിത്സിച്ച് മാറ്റം. എന്നാല്‍ സ്ഥിരമായിട്ടുള്ളവ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയില്ല, മറിച്ച് അത് നിയന്ത്രിക്കാം. കിഡ്നി രോ​ഗങ്ങളുടെ പ്രധാന ലക്ഷണം ശരീരത്തിലെ നീര്, മൂത്രത്തില്‍ പ്രശ്നങ്ങള്‍, ശ്വാസതടസം, തലവേദന, വിശപ്പില്ലായ്മ, ക്ഷീണം, ഛർദി എന്നിവയാണ്. പക്ഷേ തുടക്കത്തില്‍ തന്നെ രോഗ ലക്ഷങ്ങള്‍ പ്രകടമാകണമെന്നില്ല. വൃക്ക രോഗങ്ങള്‍ വന്നാല്‍ ഭക്ഷണ ക്രമീകരണം വളരെ മുഖ്യമാണ്.

മൂത്ര പരിശോധനയിലൂടെയും, അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെയും വൃക്ക രോഗങ്ങള്‍ തിരിച്ചറിയാം. സ്ഥിരമായി കിഡ്നി രോഗമുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് സാമ്പത്തിക ബാധ്യത. ഡയാലിസ് ചികിത്സകള്‍ പല കുടുംബങ്ങള്‍ക്കും താങ്ങാനാകില്ല. ഇന്ന് പല സന്നദ്ധ സംഘടനകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി മുന്നോട്ട് വരാറുണ്ട്.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
Web Desk 2 months ago
World

ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ വര്‍ക്കല പാപനാശം ബീച്ചും

More
More