ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

മുംബൈ: ലോക സുന്ദരി പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്‌കോവ. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരിയായ പോളണ്ടിന്റെ കരോലിന ബിലാവ്‌സ്ക വിജയിയായ ക്രിസ്റ്റിന പിസ്‌കോവയെ കിരീടമണിയിച്ചു. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ മിസ്സ്‌ വേള്‍ഡ് മത്സരം നടക്കുന്നത്. മത്സരത്തിൽ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഫൈനലിലേക്ക് എത്താന്‍ സാധിച്ചില്ല. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് മത്സരം നടന്നത്. 

115 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് 24 കാരിയ  ക്രിസ്റ്റിന പിസ്‌കോവ കിരീടം ചൂടിയത്. ലെബനനിലെ യാസ്മിന സെയ്തൂനാണ് ഫസ്റ്റ് റണ്ണർ അപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വിദ്യാർഥികൾക്കായി താന്‍ ആരംഭിച്ച സ്ചൂളിന് ഈ നേട്ടം സമര്‍പ്പിക്കുന്നു എന്നായിരുന്നു മത്സര ശേഷം ക്രിസ്റ്റീനയുടെ ആദ്യ പ്രതികരണം. കൃതി സനോൻ, പൂജ ഹെഗ്ഡ എന്നിവരുൾപ്പെടെ 12 പേര്‍ അടങ്ങുന്നതായിരുന്നു ജഡ്ജിങ് പാനല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോഡലിങ്ങിലും പഠനത്തിലും സാമൂഹിക സേവനത്തിലും ഒരുപോലെ മികവ് തെളിയിക്കുന്ന ആളാണ്‌ ക്രിസ്റ്റിന. നിയമത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും നിലവില്‍ ബിരുദം ചെയ്യുന്നു.  ക്രിസ്റ്റിന പിസ്‌കോ ഫൗണ്ടേഷൻ എന്ന സന്നദ്ധ സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്. ചടങ്ങില്‍ നിത അംബാനിയെ മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
Web Desk 2 months ago
World

ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ വര്‍ക്കല പാപനാശം ബീച്ചും

More
More