ചൊവ്വയിലേക്ക് ആദ്യമായി ഉപഗ്രഹവിക്ഷേപണത്തിനൊരുങ്ങി യു എ ഇ

ചൊവ്വയിലേക്ക് ആദ്യമായി  ഉപഗ്രഹവിക്ഷേപണത്തിനൊരുങ്ങി യു എ ഇ. ചൊവ്വയിലെ  കാലാവസ്ഥയെപ്പറ്റി പഠിക്കാനാണ് വിക്ഷേപണം. 

ജപ്പാനിലെ ടാനെഗഷിമ സ്പേസ്പോർട്ടിൽ വെച്ചാണ്, 'ഹോപ്' എന്ന് പേരിട്ടിരിക്കുന്ന 1.3ടൺ പ്രോബ് വിക്ഷേപിക്കുന്നത്. H-2A റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. 

നാളെ രാവിലെ 5:51നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. യു എ ഇ രൂപീകരണത്തിന്റെ അൻപതാം വാർഷികത്തിനന്ന്  വിവരങ്ങളുമായി റോബോട്ടിക് ക്രാഫ്റ്റ് തിരിച്ചെത്തുമെന്നാണ് യു എ ഇ അവകാശപ്പെടുന്നത്. ഈ മാസം ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന മൂന്ന് ദൗത്യങ്ങളിൽ ഒന്നാണ് ഹോപ്പ്.

അമേരിക്കൻ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഉപഗ്രഹം  നിർമ്മിച്ചിരിക്കുന്നത്. 6 വർഷം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ ലഭിച്ച 'ഹോപ്പ്' ചൊവ്വയുടെ  അന്തരീക്ഷത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

Contact the author

Science Desk

Recent Posts

Web Desk 8 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 8 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More