ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം കാണാന്‍ ഇന്നു രാത്രികൂടെ അവസരം. നിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ.

ഇക്കഴിഞ്ഞ ജൂലൈ 17 മുതല്‍  പെഴ്സിയിഡിസ്  ഉല്‍ക്കാ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. ഇത് സെപ്തംബര്‍ ഒന്നു വരെ നീളുകയും ചെയ്യും. എന്നാല്‍ ഓഗസ്റ്റ് 11, 12, 13 ദിവസങ്ങളിലായിരിക്കും പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം അതിന്റെ പരമാവധിയിലെത്തുക. ഇതില്‍ 13ന് പുലര്‍ച്ചെ മണിക്കൂറില്‍ ശരാശരി നൂറ് ഉല്‍ക്കകളെയെങ്കിലും കാണാനാവും. വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് ഇന്ന് ദൃശ്യമാകുക. 

എങ്ങനെ കാണും?

മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ ചുമ്മാ മാനം നോക്കി നിന്നാല്‍ മതി. നഗ്ന നേത്രങ്ങള്‍ കൊണ്ടു പോലും കാണാനാവുന്നതാണ്  പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം. ആകാശത്ത് വടക്കു കിഴക്കു ഭാഗത്തുള്ള പെഴ്സിയൂസ് നക്ഷത്ര സമൂഹത്തിന്റെ ഭാഗത്തേക്കാണ് നോക്കേണ്ടത്. നിശ്ചിത കേന്ദ്രത്തിലല്ല, മറിച്ച്, ആകാശത്ത് ഈ പ്രദേശത്ത് അങ്ങോളമിങ്ങോളമായാണ് ഉല്‍ക്കളെ കാണാനാവുക. ഇന്നു രാത്രി (ഓഗസ്റ്റ് 13) 01.28നായിരിക്കും ഉല്‍ക്കാ വര്‍ഷം പരമാവധിയിലെത്തുക. 

എന്താണ് ഉല്‍ക്കകള്‍?

ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ. സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളിൽ നാം കാണുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉൽക്കവർഷം ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകർ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 1 year ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More