ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

ജെറുസലേം: ബീജവും അണ്ഡവും ബീജസങ്കലനവുമില്ലാതെ ലോകത്തിലെ ആദ്യത്തെ സിന്തറ്റിക്ക് ഭ്രൂണം (Synthetic Embryo)  വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍. ഇസ്രായേലിലെ വെയ്‌സ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുളള ശാസ്ത്രജ്ഞരാണ് സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്തത്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും ഹൃദയമിടിപ്പുമുളള ഭ്രൂണരൂപമാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബീജ സങ്കലനം നടത്തിയ അണ്ഡങ്ങള്‍ ഉപയോഗിക്കാതെ നിര്‍മ്മിച്ചതുകൊണ്ടാണ് സിന്തറ്റിക് ഭ്രൂണം എന്ന് ഈ ഭ്രൂണത്തെ വിളിക്കുന്നത്. സ്വാഭാവിക ഭ്രൂണങ്ങള്‍ വികസിക്കുന്ന സമയത്ത് അവയുടെ അവയവങ്ങളും കോശങ്ങളുമെല്ലാം എങ്ങനെയാണ് രൂപപ്പെടുന്നത് എന്നതിനെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതേ ഗവേഷണ സംഘം തന്നെ എലിയുടെ സ്വാഭാവിക ഭ്രൂണത്തിന് വളരാന്‍ സാധിക്കുന്ന യാന്ത്രിക ഗര്‍ഭപാത്രവും നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ വികസിപ്പിച്ചെടുത്ത സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുളള ശേഷിയില്ല. മനുഷ്യന്റെ അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്കുളള കോശങ്ങള്‍ നല്‍കുന്നതിനായി മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുക്കുന്ന പദ്ധതി തയാറാക്കിയിട്ടുണ്ട്. എന്നാല്‍ സിന്തറ്റിക് മനുഷ്യഭ്രൂണങ്ങള്‍ നിര്‍മ്മിക്കുന്നത് അത്ര പെട്ടെന്ന് സാധ്യമാകില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യഭ്രൂണങ്ങള്‍ നിര്‍മ്മിക്കുന്നിമുന്‍പ് അതിനേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും അവര്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 7 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 7 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 1 year ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More