കൊവിഡ്-19 മഹാമാരിയെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ പ്രതികരണങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ഒരു സ്വതന്ത്ര പാനല്‍ രൂപീകരിക്കുമെന്ന് ലോകാരോഗ്യ സംഘടന.
ന്യൂസിലാന്റ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കും മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് എല്ലെന്‍ ജോണ്‍സണ്‍ സര്‍ലീഫും സമിതിയുടെ തലവനാകാന്‍ സമ്മതിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. കോ-ചെയര്‍മാന്‍ മറ്റ് പാനല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടന ''ചൈനീസ് കേന്ദ്രീകൃതമാണ്''എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. ഒരു വര്‍ഷത്തിനുള്ളില്‍ ഐക്യരാഷ്ട്രസഭയില്‍ നിന്ന് പിന്മാറുമെന്ന് ഔദ്യോഗിക അറിയിപ്പും യുഎസ് നല്‍കിയിരുന്നു.