വ്യാഴത്തിനു സമാനമായ ഒരു വാതക ഗ്രഹത്തിന്റെ കോര്‍ ആദ്യമായി കണ്ടെത്തിയെന്ന് ജ്യോതിശാസ്ത്രജ്ഞർ

വ്യാഴത്തിനു സമാനമായ ഗ്രഹത്തിന്റെതെന്ന് കരുതപ്പെടുന്ന, മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വസ്തു കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞർ. വ്യാഴം, ശനി പോലെയുള്ള വാതകഭീമന്മാർക്ക് കൂടുതല്‍ ഉറച്ച മധ്യഭാഗങ്ങൾ ഉണ്ടാകുമെന്നാണ് അനുമാനം. എന്നാൽ അത് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. 

ഭൂമിയെക്കാൾ മൂന്നര ഇരട്ടി വലുപ്പമുള്ള ഈ ഗ്രഹം 39 ഇരട്ടി ഭാരമേറിയതാണ്. ഇത്ര  വലുപ്പമേറിയ ഗ്രഹത്തിന്റെ പ്രധാന ഘടകം വാതകം ആയിരിക്കും. എങ്കിലും ഇതിന് ഭൂമിയുടെ അതെ സാന്ദ്രതയാണ്. TOI 849b എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തു 730 പ്രകാശവർഷം അകലെ സൂര്യനെപോലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നതായാണ് കണ്ടത്.

ഇത്തരത്തിലുള്ള ഗ്രഹത്തിന്റെ കാമ്പുകൾ കാണാനാകുന്നത് ഗ്രഹങ്ങളുടെ ഉല്പത്തി കണ്ടുപിടിക്കാൻ വരെ സഹായകരമായേക്കും എന്ന് ശാസ്ത്രലോകം അറിയിച്ചു. ചൂടേറിയ നെപ്ട്യൂണിൻ മരുഭൂമിയിലാണ് ഇത് കണ്ടെത്തിയത് എന്നത്  അത്ഭുതകരമാണ്. സാധാരണയായി ഗ്രഹങ്ങൾ കാണപ്പെടാത്ത പ്രദേശമാണ് ഇവിടം. ചുറ്റുമുള്ള വാതകകവചം ഇതുവരെ വികസിക്കാത്തതോ, ഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടലിൽ തകർന്നുപോയതോ ആകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല.

Contact the author

Science Desk

Recent Posts

Web Desk 8 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 8 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More