ഒമർ അബ്‌ദുള്ളയെ തടങ്കലിൽ വെച്ചതിനെതിരായ ഹര്‍ജി; വാദം കേള്‍ക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ ദേശീയ സുരക്ഷാ നിയമ  പ്രകാരം തടങ്കലിൽ വെച്ചതിനെതിരെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. സുപ്രീം കോടതി ജഡ്ജി മോഹൻ എം. ശാന്തഗൗഡറാണ് പിന്മാറിയത്. ശാന്ത​ഗൗഡർ ഉൾപ്പെട്ട മൂന്നം​ഗ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഹർജി പരി​ഗണിച്ച ഉടൻ തന്നെ പിൻമാറുകയാണെന്ന് ശാന്ത​ഗൗഡർ അറിയിച്ചു. ജസ്റ്റിസുമാരായ എൻ. വി. രമണ, സഞ്ജീവ ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അം​ഗങ്ങൾ. പുതിയ ബെഞ്ചിനെ വെള്ളിയാഴ്ച നിശ്ചയിക്കും.

ഒമര്‍ അബ്ദുള്ളയുടെ സഹോദരി സാറാ അബ്ദുള്ള പൈലറ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. അദ്ദേഹത്തെ തടങ്കലില്‍ അടച്ചിരിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും രാഷ്ടീയ എതിരാളികളുടെ വായ മൂടികെട്ടുന്നതുമാണെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുന്നു. 

കഴിഞ്ഞ ആഴ്ച്ചയാണ് ഔദ്യോഗികമായി പി.എസ്.എ പ്രകാരം കസ്റ്റഡിയിലെടുത്തത്. മുൻമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെയും പി.എസ്.എ പ്രകാരം കേസ് എടുത്തിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആ​ഗസ്റ്റ് 5 മുതൽ ഒമറും, മെഹ്ബൂബയും പൊലീസ് കസ്റ്റ‍ഡിയിലാണ്.


Contact the author

News Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More