ഷാനിമോള്‍ ഉസ്മാന് കുശുമ്പെന്ന് മുഖ്യമന്ത്രി

ഷാനിമോള്‍ ഉസ്മാന്‍ വനിതാകമ്മീഷനെ വിമര്‍ശിക്കുന്നത് കുശുമ്പ് കൊണ്ടെന്ന് മുഖ്യമന്ത്രി. സി.പി.എമ്മുകാര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വനിതാകമ്മീഷന്‍ മാറ്റിവെയ്ക്കുന്നുവെന്ന് ഷാനിമോള്‍ ആരോപിച്ചിരുന്നു. വാളയാർ കേസടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഷാനിമോൾ വനിതാ കമ്മീഷനെതിരെ വിമർശനമുന്നയിച്ചത്. എന്നാൽ, വനിതാ കമ്മീഷന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സർക്കാർ സ്പോൺസേഡ് പരിപാടികളല്ലാതെ സ്ത്രീ സുരക്ഷക്കായി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞിരുന്നു. പോലീസിലും മറ്റ് യൂണിഫോം സേനകളിലും സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികളുണ്ട്. പട്ടികജാതി കുട്ടികൾക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വാളയാർ കേസ് സി.ബി.ഐക്ക് വിടാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നാല്പത് ശതമാനം വർധിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പോലീസിന്റെ അനാസ്ഥയാണ് പ്രധാനമായും അതിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More