ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം-ഇപി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുളള വാഴ്ത്തുപാട്ടില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളെക്കുറിച്ച് പാട്ടും സിനിമയുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തെറ്റില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. നേരത്തെ സമാന വിഷയത്തില്‍ പി ജയരാജനെ പാര്‍ട്ടി ശാസിച്ചതിനെക്കുറിച്ചുളള ചോദ്യത്തിന്, അത് പഴയ ചരിത്രമാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഇപിയുടെ മറുപടി. 

പിണറായി വിജയന്‍ നാടിന്റെ അജയന്‍, തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകന്‍, മണ്ണില്‍ മുളച്ച സൂര്യന്‍ എന്നൊക്കെയാണ് അദ്ദേഹത്തെ പുകഴ്ത്തിയുളള വീഡിയോ ഗാനത്തിലെ വരികള്‍. ഇതിനെതിരെ ഇടതുപക്ഷ അനുകൂല പ്രൊഫൈലുകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തി. കണ്ണൂരില്‍ പി ജയരാജന്‍ പിജെ ആര്‍മിയുണ്ടാക്കി വ്യക്തിയാരാധന നടത്തുന്നുവെന്ന് പറഞ്ഞ് കണ്ണുരുട്ടിയ സിപിഎം നേതൃത്വം ഇപ്പോള്‍ പിണറായിയുടെ മുന്നില്‍ പഞ്ചമുച്ഛമടക്കി വാലുംചുരുട്ടിയിരിക്കുകയാണെന്ന് കെ സുധാകരന്‍ പരിഹസിച്ചു. 

പിണറായി വിജയന്‍ ലക്ഷണമൊത്തെ ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തെക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകളെന്നും പാര്‍ട്ടിയെയും അണികളെയും നിയന്ത്രിക്കേണ്ട പാര്‍ട്ടി സെക്രട്ടറി തന്നെയാണ് ഇപ്പോള്‍ പിണറായിയെ സ്തുതിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സൂര്യനാണ്, കഴുകനാണ്, കാരണഭൂതമാണ്, കുന്തമാണ്, കുടച്ചക്രമാണ്, ദൈവത്തിന്റെ വരദാനമാണ് എന്നൊക്കെ മന്ത്രിമാര്‍ തന്നെ പറയുകയാണെന്നും ഇതൊക്കെ കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നുപോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പി ജയരാജനുവേണ്ടി പാട്ട് ഇറക്കിയപ്പോള്‍ വ്യക്തിപൂജയാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി സൂര്യനാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും പറയുന്നത്. കരിഞ്ഞുപോയില്ലെങ്കില്‍ വീട്ടിലേക്ക് ഇന്നോവ കാര്‍ അയച്ച് 51 വെട്ട് വെട്ടി കരിയിച്ചു കളയും. സിപിഎമ്മിന്റെ ജീര്‍ണ്ണത എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ് ഈ വാഴ്ത്തുപാട്ട്. അതുതന്നെയാണ് മോദിക്കുവേണ്ടി പിണറായിയും ചെയ്യുന്നത്'- വി ഡി സതീശന്‍ പറഞ്ഞു.

പരിശുദ്ധമായ രാഷ്ട്രീയത്തിന്റെ കറപുരളാത്ത കയ്യുടെ ഉടമയാണ് പിണറായി വിജയനെന്ന് എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എതിരാളികള്‍ക്ക് അടുത്തെത്താന്‍ പറ്റാത്ത വ്യക്തിയാണ് അദ്ദേഹമെന്നും അടുത്താന്‍ സൂര്യസാമിപ്യമെന്നപോലെ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More