ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും അപകടത്തിൽ

ഡൽഹി: ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശമായി. തലസ്ഥാന നഗരത്തിൽ മിക്കയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെടുകയും എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യുഐ) 500ന് മുകളിൽ രേഖപ്പെടുത്തുകയും ചെയ്തു. നിയമങ്ങൾ കാറ്റിൽ പറത്തി വൻതോതിൽ പടക്കം പൊട്ടിച്ചതാണ് വായു ഗുണനിലവാരം മോശമാകാൻ കാരണം.

ഡൽഹിയിലെ പ്രമുഖ നഗരങ്ങളിലെ എക്യുഐ, രേഖപ്പെടുത്തിയത് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം 910, ലജ്പത് നഗർ 959, കരോൾ ബാഗ് 779 എന്നിങ്ങനെയാണ്. കഴിഞ്ഞ ദിവസം എയർ ക്വാളിറ്റി മോണിറ്ററിങ് ഏജെൻസിയുടെ കണക്ക് പ്രകാരം ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു. 8 വർഷത്തിനിടെ ദീപാവലി ദിനത്തിൽ ഡൽഹിയിൽ കണ്ട ഏറ്റവും മികച്ച വായു നിലവാരമായിരുന്നു അത്. ഇടയ്ക്ക് പെയ്തിരുന്ന മഴയും, കാറ്റിന്റെ വേഗതയും അനുകൂലമായി. എന്നാൽ ഇതിനു പിന്നാലെയാണ് ദീപാവലി ആഘോഷിച്ച് വായു ഗുണനിലവാരം വീണ്ടും മോശമായത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകത്തെ തലസ്ഥാന നഗരങ്ങളിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഡൽഹി. ഒക്ടോബർ 28 മുതൽ പ്രദേശം കടുത്ത പുകയിൽ മൂടി കിടക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത് സർക്കാർ സ്കൂളുകൾ അടച്ചിടുകയും ഡീസൽ ട്രക്കുകൾ നിരോധിക്കുകയും ചെയ്തിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More