ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്ത് വന്ദേഭാരതിനു സ്റ്റോപ്പില്ല; ഇത് ക്രൂരമായ അവഗണന- കെ ടി ജലീൽ

വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ് അനുവദിക്കാത്തതില്‍ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുളള ജില്ലയാണ് മലപ്പുറമെന്നും അവിടെ വന്ദേഭാരത്, രാജധാനി ഉള്‍പ്പെടെ 13 ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലെന്നും കെ ടി ജലീല്‍ പറയുന്നു. എല്ലാവരെയുംപോലെ നികുതി കൊടുക്കുന്നവരാണ് മലപ്പുറത്തുകാരെന്നും ആ ഓര്‍മ്മ ജില്ലയെ അവഗണിക്കുന്ന റെയില്‍വേയ്ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും അവഗണനക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും മലപ്പുറം-പൊന്നാനി എംപിമാര്‍ നിജസ്ഥിതി ജനങ്ങളോട് തുറന്നുപറയണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇത്രമാത്രം അവഗണിക്കാന്‍ മലപ്പുറം ജില്ലക്കാര്‍ എന്തുതെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിക്കുന്നു.

കെ ടി ജലീലിന്റെ കുറിപ്പ്‌

വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ?

വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം. 

കേന്ദ്രസർക്കാറിൻ്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം. 

മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?

1) ട്രൈൻ നമ്പർ: 12217, കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്

2) നമ്പർ: 19577, തിരുനൽവേലി-ജാം നഗർ എക്സ്പ്രസ്

3) നമ്പർ: 22630, തിരുനൽവേലി-ദാദർ എക്സ്പ്രസ്സ്

4) നമ്പർ: 22659, കൊച്ചുവേളി-ഋഷികേശ് എക്സപ്രസ്സ്

5) നമ്പർ: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

6) നമ്പർ: 02197,  ജബൽപൂർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

7) നമ്പർ: 20923, ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്,

8) നമ്പർ: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ്  എക്സപ്രസ്

9) നമ്പർ: 12483, അമൃതസർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്

10) നമ്പർ: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,

11) നമ്പർ: 20931,  ഇൻഡോർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്

12) നമ്പർ: 12431,  ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്

13) നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

മലപ്പുറം ജില്ലക്കാരെന്താ കടലാസിൻ്റെ ആളുകളോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 5 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 10 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 11 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More