ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

പലരുടെയും സ്വപ്ന നഗരമായ ഇറ്റലിയില്‍ താമസിക്കാന്‍ ഒരു സുവര്‍ണ്ണാവസരം. ഇറ്റലിയിലെ കലാബ്രിയ എന്ന ഗ്രാമത്തില്‍ താമസിക്കാന്‍ തയ്യാറുള്ളവര്‍ക്ക് 26 ലക്ഷം രൂപ നല്കുമെന്ന് ഇറ്റാലിയന്‍ ഗവര്‍ണമെന്റ് പ്രഖ്യാപിച്ചു. ഇറ്റലിയിലെ തെക്കൻ മേഖലയിലാണ് കലാബ്രിയ എന്ന ഗ്രാമം. ഇവിടെ താമസിക്കാന്‍ തയ്യാറായവര്‍ക്കാണ് ഇറ്റാലിയന്‍ ഗവര്‍ണമെന്റ് 26 ലക്ഷം രൂപ നല്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മനോഹരമായ പാറക്കെട്ടുകളും മലനിരകളുമാണ് ഇവിടുത്തെ പ്രത്യേകത. കിഴക്കൻ ഭാഗം അയോണിയൻ കടലും പടിഞ്ഞാറൻ ഭാഗം ടൈറീനിയൻ കടലുമാണ്.

എന്നാല്‍ അപേക്ഷിക്കാന്‍ ചില വ്യസ്തകളുണ്ട്. പ്രായം 40 കവിയാന്‍ പാടില്ല. താമസിക്കാന്‍ തയ്യാറാകുന്നവര്‍ അവിടെ എന്തെങ്കിലും ബിസിനസ് തുടങ്ങണം. പുതിയ ബിസിനസോ അല്ലെങ്കില്‍ നിലവിലുള്ളത് ഏറ്റെടുക്കുയോ ചെയ്യാം. അപേക്ഷ സ്വീകരിച്ചാല്‍ 90 ദിവസത്തിനകം അവിടെ എത്തുകയും വേണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജനസംഖ്യാ കുറവ് കാരണമാണ് ഇറ്റലിയിലെ ഗവര്‍ണമെന്റ് ഈ പദ്ധതി കൊണ്ടുവന്നത്. 2021 ലെ കണക്കുകളനുസരിച്ച് അയ്യായിരത്തിൽ താഴെ ആളുകളാണ് അവിടെ താമസിക്കുന്നത്. ഭാവിയില്‍ ഇവിടം ജനവാസമില്ലാതായി പോകുമോ എന്ന ഭയം കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്‌. ഹൈസ്പീഡ് ഇന്റർനെറ്റ്, കോൺഫറൻസ് ഹാള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട് കലാബ്രിയ ഗ്രാമത്തില്‍. മൂന്ന് വർഷത്തേക്കാണ് ഇവിടെ താമസിക്കാനാവുക. ആദ്യ ശ്രമം വിജയിച്ചാല്‍  ഭാവിയില്‍ കൂടുതല്‍ വിപുലമായ പദ്ധതികള്‍ കൊണ്ടുവരുമെന്ന് കലാബ്രിയയിലെ പ്രാദേശിക കൗണ്‍സിലര്‍ ഗാലോ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 1 week ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More