ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. വിദ്വേഷ പ്രചാരണവും വളച്ചൊടിച്ച വസ്തുതകളുമായി ഭൂരിപക്ഷ വോട്ടുറപ്പിക്കാന്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ കിണഞ്ഞു ശ്രമിക്കുന്ന കാഴ്ചയാണ് മാധ്യമങ്ങള്‍ നിറയെ. തീവ്ര ഹിന്ദുത്വയും, സർക്കാർ അനുകൂല പ്രമേയങ്ങളും പ്രചരിപ്പിക്കുന്ന ജിംഗോയിസ്റ്റിക് സിനിമകളുടെ ഒരു നീണ്ട നിരയുമായി ബോളിവുഡും സജീവമാണ്.

മുസ്ലീം വിരുദ്ധമാണ്, കമ്യൂണിസ്റ്റ് വിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധമാണ്, പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത് എന്ന് അറിയുന്നവരുടെ എണ്ണം ഇന്ത്യയില്‍ വളരെ കുറവായതുകൊണ്ട് ഈ സിനിമകളൊക്കെ 'കേരളാ സ്റ്റോറി' പോലെ വെറുപ്പിന്റെ കെട്ടഴിച്ചുവിടുകയും വന്‍ വിജയമാവുകയും ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബ്രിട്ടീഷുകാരുടെ ഷൂ നക്കി പ്രശസ്തനായ സവര്‍ക്കറുടെ ജീവചരിത്രം പറയുന്ന 'വീര്‍ സവര്‍ക്കര്‍' ആണ് അവസാനം റിലീസ് ആയ പ്രോപഗാണ്ട മൂവിസിനിമ. അതിനു ശേഷം 'ഗോദ്ര' വരും. ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ട ഗോദ്ര തീവണ്ടി തീവയ്പ്പാണ് പ്രമേയം. ജെ എന്‍ യു, ജഹാംഗീർ നാഷണൽ യൂണിവേഴ്‌സിറ്റി എന്നാണ് മറ്റൊരു സിനിമയുടെ പേര്. നെഹ്‌റുവിനോട്‌ ഇവര്‍ക്ക് പണ്ടേ കലിപ്പാണല്ലോ... ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 'ജഹാംഗീർ'... ഏത്... ജഹാംഗീര്‍ യൂണിവേഴ്‌സിറ്റി... 

'ആർട്ടിക്കിൾ 370' എന്ന സിനിമ ജസ്റ്റ് റിലീസ് ആയിട്ടൊള്ളൂ. 72 Hoorain, Razakar: The Silent Genocide of Hyderabad തുടങ്ങി വേറെയും സിനിമകള്‍ അടിക്കടി വന്നിരുന്നു. സിനിമയില്‍ എന്താണ് ഉണ്ടാവുകയെന്ന് പേരില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും എന്നതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. എന്തായാലും കരുതിയിരിക്കുക, ഒരു വിദ്വേഷ പ്രചാരണത്തിലും വശംവദരാവാതിരിക്കുക... രാജ്യത്തെ രക്ഷിക്കുക...

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കു പിന്നില്‍ അമേരിക്ക- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 2 weeks ago
Social Post

അനില്‍ ബാലചന്ദ്രനെപ്പോലെ 'മോട്ടിവിഷം' വിളമ്പുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്- വി ടി ബല്‍റാം

More
More
Web Desk 1 month ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 month ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 month ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 month ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More