നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ഇന്ത്യയിലെ ജോലി ഇല്ലാത്ത യുവാക്കളുടെ എണ്ണം 85% ആയി വര്‍ധിച്ചെന്ന് ലോക തൊഴിലാളി സംഘടന . പ്ലസ്‌ ടൂ വിദ്യാഭ്യാസമുള്ള തൊഴില്‍ രഹിതരായ യുവാക്കളുടെ അനുപാതം 2000ല്‍ 35.2% ആയിരുന്നെങ്കില്‍ 2022ല്‍ 65.7% ഉയര്‍ന്നു. സ്ത്രീ / പുരുഷ അനുപാതം നോക്കിയാല്‍ plus 2 കഴിഞ്ഞ 76.7% സ്ത്രീകളും 62.2% പുരുഷന്മാരും തൊഴില്‍ രഹിതരാണ്. ഇനി, തൊഴിലും വിദ്യാഭ്യാസവും ഇല്ലാത്ത യുവാക്കളുടെ എണ്ണം നോക്കിയാല്‍ അത് 95% ആണ്. 

വിദ്യാഭ്യാസം ഉയരുന്നതിനനുസരിച്ച് യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്കും വര്‍ദ്ധിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് നാഷണൽ സാമ്പിൾ സർവേയുടെ വാർഷിക ആനുകാലിക ലേബർ ഫോഴ്‌സ് സർവേ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഓരോ വര്‍ഷവും 2 കോടി പുതിയ തൊഴിലവസരങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് പറഞ്ഞാണ് 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നത്. വാഗ്ദാനം പാലിച്ചിരുന്നെങ്കില്‍ 2024-ല്‍ 40 കോടി പേര്‍ക്ക് പുതുതായി ജോലി ലഭിക്കുമായിരുന്നു. 2022-ഓടെ 40 കോടി തൊഴിലാളികളുടെ നൈപുണ്യം (അഥവാ സ്കില്‍) മെച്ചപ്പെപ്പെടുത്തും എന്നായിരുന്നു കൊട്ടി ഘോഷിച്ച് കൊണ്ടുവന്ന National Skills Policy in 2015 ല്‍  പറഞ്ഞിരുന്നത്. എന്നിട്ടോ? 2012-ൽ ഔപചാരികമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അല്ലെങ്കില്‍ പരിശീലനം നേടിയ തൊഴിലാളികളുടെ അനുപാതം 2.3% ആയിരുന്നു. 2022-23ൽ എത്തിയപ്പോള്‍ അത് കഷ്ടിച്ച് 2.4 ശതമാനമായി എന്നുമാത്രം.

ബിഹാര്‍, യു.പി., ഒഡിഷ, മധ്യപ്രദേശ്, ത്ധാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം. അപ്പോഴും, തൊഴില്‍സാഹചര്യം, വേതനം തുടങ്ങിയ കാര്യങ്ങളില്‍ നമ്മുടെ കേരളമാണ് അല്പമെങ്കിലും മെച്ചം കേട്ടോ...

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More