കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജുവിന് 12 ലക്ഷം രൂപ പിഴ

IPL
Sports Desk 10 months ago

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പിഴയിട്ട് ബി സി സി ഐ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ബിസിസിഐ സഞ്ജുവിന് 12 ലക്ഷം രൂപ പിഴയിട്ടത്. മത്സരത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഐ പി എല്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.  ഇതേ കാരണത്താല്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡ്യൂപ്ലെസിക്കും കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. നാല് മണിക്കൂറിനുള്ളില്‍ ഒരു മത്സരം തീര്‍ക്കണമെന്നാണ് നിയമം.

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ മൂന്ന് റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയത്. ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാന്‍ നേടുന്ന മൂന്നാം വിജയമാണിത്. വിജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണിയ്ക്ക് പരിക്കെന്ന് സംശയം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണി ഓടാന്‍ പ്രയാസപ്പെടുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ധോണി തയ്യാറായിട്ടില്ല. 

Contact the author

Sports Desk

Recent Posts

Sports Desk 8 months ago
IPL

വിരമിക്കാന്‍ അനുയോജ്യമായ സമയം, പക്ഷെ ആരാധകര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കും - ധോണി

More
More
Sports Desk 10 months ago
IPL

ധോണിയുടെയും സഞ്ജുവിന്‍റെയും ബാറ്റിംഗ് പരിശീലനം; വീഡിയോ വൈറല്‍

More
More
Sports Desk 10 months ago
IPL

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഓസിസ് താരം

More
More
Sports Desk 10 months ago
IPL

ഐ പി എല്ലില്‍ ഡല്‍ഹി ഇന്ന് ഗുജറാത്തിനെ നേരിടും; കളി കാണാന്‍ പന്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 11 months ago
IPL

മത്സരം കാണാന്‍ നീ എത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഋഷഭ് പന്തിനോട് വാര്‍ണര്‍

More
More
Sports Desk 1 year ago
IPL

ഐ പി എല്‍ മത്സരത്തിനായി പരിശീലനം ആരംഭിച്ച് എം എസ് ധോണി; ചിത്രങ്ങള്‍ വൈറല്‍

More
More