ഐ പി എല്ലില്‍ ഡല്‍ഹി ഇന്ന് ഗുജറാത്തിനെ നേരിടും; കളി കാണാന്‍ പന്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

IPL
Sports Desk 10 months ago

ഡല്‍ഹി: ഐ പി എല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ആദ്യ മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ ടീം സീസൺ ആരംഭിച്ചത്. ലഖ്‌നൗവിനോടേറ്റ തോൽവിയുടെ ക്ഷീണത്തിലാണ് ഡൽഹി ക്യാപിറ്റൽസ്. അതേസമയം ഡല്‍ഹി ക്യാപിറ്റൽസിന്‍റെ മുന്‍ ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഇന്ന് കളികാണാന്‍ എത്തുമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.

വാഹനാപകടത്തില്‍ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിന്‍റെ അഭാവത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. 'കീരീടം നേടുമെന്ന പ്രതീക്ഷയോടെയാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. താങ്കള്‍ സുഖം പ്രാപിക്കുന്നതുവരെ ടീമിന്‍റെ എല്ലാ പിന്തുണയുമുണ്ടായിരിക്കും. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഒരു മത്സരമെങ്കിലും കാണാന്‍ പന്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് കുടുംബത്തിന്റെ പേരിൽ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് മത്സരത്തിന് മുന്നോടിയായി വാര്‍ണര്‍ പറഞ്ഞിരുന്നു.

ഡിസംബർ 30-നാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണം. പരുക്കിന്‍റെ ഗൌരവവും തുടര്‍ച്ചയായ ശാസ്ത്രക്രിയകളും കാരണം 6 മാസത്തേക്ക് പന്തിന് കളത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. പരുക്ക് ഭേദമായാലും ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ പന്തിന് ഈ വര്‍ഷത്തെ മുഴുവന്‍ കളികളും നഷ്ടമാകുമെന്ന് ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Contact the author

Sports Desk

Recent Posts

Sports Desk 8 months ago
IPL

വിരമിക്കാന്‍ അനുയോജ്യമായ സമയം, പക്ഷെ ആരാധകര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കും - ധോണി

More
More
Sports Desk 10 months ago
IPL

കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജുവിന് 12 ലക്ഷം രൂപ പിഴ

More
More
Sports Desk 10 months ago
IPL

ധോണിയുടെയും സഞ്ജുവിന്‍റെയും ബാറ്റിംഗ് പരിശീലനം; വീഡിയോ വൈറല്‍

More
More
Sports Desk 10 months ago
IPL

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഓസിസ് താരം

More
More
Sports Desk 11 months ago
IPL

മത്സരം കാണാന്‍ നീ എത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഋഷഭ് പന്തിനോട് വാര്‍ണര്‍

More
More
Sports Desk 1 year ago
IPL

ഐ പി എല്‍ മത്സരത്തിനായി പരിശീലനം ആരംഭിച്ച് എം എസ് ധോണി; ചിത്രങ്ങള്‍ വൈറല്‍

More
More