മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഓസിസ് താരം

IPL
Sports Desk 10 months ago

ഡല്‍ഹി: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ഓസിസ് താരം ടോം മൂഡി. മുംബൈ ഇന്ത്യന്‍സ് ഈ രീതിയിലാണ് മുന്‍പോട്ടുള്ള കളികള്‍ കളിക്കുന്നതെങ്കില്‍ പ്ലേ ഓഫില്‍ പോലും എത്തില്ലെന്ന് ടോം മൂഡി പറഞ്ഞു. പരിഹാരം കാണേണ്ട നിരവധി വിഷയങ്ങള്‍ ടീമിലുണ്ട്. അതെല്ലാം പരിഹരിച്ചാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സിന് മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഐ പി എല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ താന്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ഹൈദരാബാദിന്‍റെ മുന്‍ പരിശീലകന്‍ കൂടിയായിരുന്ന ടോം മൂഡി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശനിയാഴ്ച എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ അടുത്ത മത്സരം. ചെന്നൈക്കെതിരെ ഇറങ്ങുമ്പോള്‍ മുംബൈ നിരയില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയിലും ഇഷാന്‍ കിഷനിലുമാണ് ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ വരും മത്സരങ്ങളില്‍ ഇവര്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ അവകാശപ്പെടുന്നത്. 

Contact the author

Sports Desk

Recent Posts

Sports Desk 8 months ago
IPL

വിരമിക്കാന്‍ അനുയോജ്യമായ സമയം, പക്ഷെ ആരാധകര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കും - ധോണി

More
More
Sports Desk 10 months ago
IPL

കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജുവിന് 12 ലക്ഷം രൂപ പിഴ

More
More
Sports Desk 10 months ago
IPL

ധോണിയുടെയും സഞ്ജുവിന്‍റെയും ബാറ്റിംഗ് പരിശീലനം; വീഡിയോ വൈറല്‍

More
More
Sports Desk 10 months ago
IPL

ഐ പി എല്ലില്‍ ഡല്‍ഹി ഇന്ന് ഗുജറാത്തിനെ നേരിടും; കളി കാണാന്‍ പന്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 11 months ago
IPL

മത്സരം കാണാന്‍ നീ എത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഋഷഭ് പന്തിനോട് വാര്‍ണര്‍

More
More
Sports Desk 1 year ago
IPL

ഐ പി എല്‍ മത്സരത്തിനായി പരിശീലനം ആരംഭിച്ച് എം എസ് ധോണി; ചിത്രങ്ങള്‍ വൈറല്‍

More
More