ഐ പി എല്‍ മത്സരത്തിനായി പരിശീലനം ആരംഭിച്ച് എം എസ് ധോണി; ചിത്രങ്ങള്‍ വൈറല്‍

റാഞ്ചി: ഐ പി എല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ പരിശീലനം ആരംഭിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. താരം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദേശിയ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ച ധോണി ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ധോണിയ്ക്ക് സാധിച്ചിരുന്നില്ല. ഇത് ആരാധകരെ വളരെ നിരാശരാക്കിയിരുന്നു. അതിനാല്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ച്ച വെക്കാനുള്ള പരിശ്രമത്തിലാണ് താരം. 

2020 ആഗസ്ത് 15നാണ് വിക്കറ്റ് കീപ്പറും വലംകയ്യൻ ബാറ്ററുമായ ധോണി ദേശിയ ടീമില്‍ നിന്നും വിരമിച്ചത്. നിലവില്‍ ഇപ്പോള്‍ ഐ പി എല്‍ മത്സരങ്ങളില്‍ മാത്രമാണ് ധോണി കളിക്കുന്നത്. കഴിഞ്ഞ 13 സീസണുകളിലായി ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കുന്നത് ധോണിയാണ്. ഈ സീസണ്‍ ധോണിയുടെ അവസാന ടൂര്‍ണമെന്‍റായിരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. നിലവില്‍ 4 ഐ പി എല്‍ കിരീടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. അഞ്ചാമത്തെ കിരീടനേട്ടം ലക്‌ഷ്യം വെച്ചാണ് ധോണി പരിശീലനം ആരംഭിച്ചിരിക്കുന്നതെന്നാണ് കായിക പ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, 2021 സീസണിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാനമായി ജേതാക്കളായത്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയായിരുന്നു ടീം തോൽപ്പിച്ചത്. എന്നാൽ 2022 സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ടീമിന്റെ ഇടം. 2020 സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 200 റൺസാണ് ധോണി നേടിയത്. 2021 സീസണിലെ 16 മത്സരങ്ങളിൽ നിന്ന് 114- ഉം കഴിഞ്ഞ വർഷത്തെ 14 മത്സരങ്ങളിൽ 232 റൺസുമായിരുന്നു ധോണിയ്ക്ക് നേടാന്‍ സാധിച്ചത്.

Contact the author

Sports Desk

Recent Posts

Sports Desk 10 months ago
IPL

വിരമിക്കാന്‍ അനുയോജ്യമായ സമയം, പക്ഷെ ആരാധകര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കും - ധോണി

More
More
Sports Desk 1 year ago
IPL

കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജുവിന് 12 ലക്ഷം രൂപ പിഴ

More
More
Sports Desk 1 year ago
IPL

ധോണിയുടെയും സഞ്ജുവിന്‍റെയും ബാറ്റിംഗ് പരിശീലനം; വീഡിയോ വൈറല്‍

More
More
Sports Desk 1 year ago
IPL

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഓസിസ് താരം

More
More
Sports Desk 1 year ago
IPL

ഐ പി എല്ലില്‍ ഡല്‍ഹി ഇന്ന് ഗുജറാത്തിനെ നേരിടും; കളി കാണാന്‍ പന്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 1 year ago
IPL

മത്സരം കാണാന്‍ നീ എത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഋഷഭ് പന്തിനോട് വാര്‍ണര്‍

More
More