മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്റെ വക്താക്കള്‍: രാഹുല്‍ഗാന്ധി

നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളര്‍ത്തി കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍തന്നെ യുദ്ധം ചെയ്യുന്ന സാഹചര്യമുണ്ടാക്കി. ഇന്ത്യക്കാരായ നമ്മളോട് പൌരത്വം തെളിയിക്കാന്‍ പറയാന്‍ മോദി ആരാണെന്നും രാഹുല്‍ഗാന്ധി തുറന്നടിച്ചു. ‘മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്‍റെ വക്താക്കളാണ്. എന്നാല്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ നാം സ്നേഹവും സഹവര്‍ത്തിത്വവും കൊണ്ട് നേരിടും’- പൌരത്വ ഭേദഗതി നിയമത്തിനെതിരെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തുറമുഖങ്ങളെല്ലാം അദാനിക്ക് വിറ്റും, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചും രാജ്യത്തിന്‍റെ സാമ്പത്തിക രംഗമാകെ കുട്ടിച്ചോറാക്കിയ മോദി ഇന്ത്യയിലെ യുവാക്കളുടെ ഭാവിതന്നെ ഇല്ലാതാക്കിയെന്നും പറഞ്ഞു. ‘പാക്കിസ്ഥാനോ എന്‍ആര്‍സിയോ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കില്ല. സിഎഎ നടപ്പിലാക്കിയതുകൊണ്ടോ പാക്കിസ്ഥാന്‍ എന്ന് ഇടയ്ക്കിടെ പറഞ്ഞതുകൊണ്ടോ രാജ്യത്തെ യുവാക്കളുടെ പ്രശ്നം തീരില്ല’ രാഹുല്‍ഗാന്ധി പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫി-ന്‍റെ മനുഷ്യഭൂപടവും ഇന്നുണ്ടാവും. മനുഷ്യഭൂപടത്തില്‍ യു.ഡി.എഫ് നേതാക്കളും, പ്രവര്‍ത്തകരും അണിനിരക്കും. തിരുവനന്തപുരത്ത് എ.കെ. ആന്‍റണിയും, കണ്ണൂരില്‍ രമേശ്‌ ചെന്നിത്തലയും, കൊല്ലത്ത് വി.എം. സുധീരനും നേതൃത്വം നല്‍കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.കമലം അന്തരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടത്തേണ്ട മനുഷ്യ ഭൂപടം ഉപേക്ഷിച്ചു.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More