ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം - എളമരം കരീം

ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്ന്‌ എളമരം കരീം എം പി. ത്രിപുരയില്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന എളമരം കരീം, സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് എന്നിവര്‍ക്ക് നേരെ കഴിഞ്ഞ ദിവസം  ബിജെപി ആക്രമണം അഴിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എളമരം കരീമിന്‍റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെ ബിജെപി ആക്രമണം. ഞങ്ങൾ ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടയിൽ സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഞാനും, പാർട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, കോൺഗ്രസ് എംപി അബ്ദുൾ ഖാലിക് എന്നിവരും ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. അക്രമികൾ വാഹനങ്ങൾ അടിച്ചു തകർക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞങ്ങളെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. പോലീസ് ഇടപെടൽ കാര്യക്ഷമമായി ഉണ്ടായില്ല. ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ് ത്രിപുരയിൽ നിലനിൽക്കുന്നത്. ബിജെപി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എംപിമാരുടെ സന്ദർശനം തടയാനാകില്ല. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ത്രിപുരയിൽ ബിജെപി അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനുനേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. എളമരം കരീം എംപി നേതൃത്വം നൽകുന്ന വസ്‌തുതാന്വേഷണ സംഘത്തിനുനേരെയാണ് ബിസാൽഗാർഹിൽ വെച്ച് ബിജെപി പ്രവർത്തകർ അക്രമം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം വ്യാപകമായ അതിക്രമങ്ങളാണ് സംസ്‌ഥാനത്താകെ ബിജെപി ക്രിമിനൽ സംഘങ്ങൾ അഴിച്ചുവിടുന്നതെന്നും മന്ത്രി പറഞ്ഞു. 2018 ൽ ബിജെപി അധികാരത്തിലെത്തിയതുമുതൽ സിപിഐഎം പ്രവർത്തകർ നിരന്തരമായി ആക്രമിക്കപ്പെടുന്ന സ്‌ഥിതിയായിരുന്നു ഇവിടെ. നിരവധി പാർടി ഓഫീസുകളും സഖാക്കളുടെ വീടുകളും തകർക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിന്റെ തണലിൽ അഞ്ചുവർഷമായി തുടരുന്ന അതിരൂക്ഷമായ സംഘപരിവാർ അടിച്ചമർത്തലിൽ ഒട്ടനവധി സഖാക്കളാണ് രക്തസാക്ഷികളായത്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടക്കുന്ന ഏകപക്ഷീയമായ അതിക്രമങ്ങളിൽ പോലീസും ഭരണസംവിധാനങ്ങളും നോക്കുകുത്തികളാവുകയുമാണ്. ത്രിപുരയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ കശാപ്പ് ജനാധിപത്യ ഇന്ത്യക്ക് അപമാനമാണെന്നും മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 11 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More