സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

സ്ത്രീധന നിരോധന നിയമം. സ്ത്രീകള്‍ക്ക് അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഇതിനെ പറ്റി വല്ല ധാരണയും ഉണ്ടോ? സത്യത്തില്‍ അങ്ങനെയൊരു നിയമം കടലാസില്‍ ഉണ്ടെങ്കിലും ആരും അതിനെ പറ്റി ബോധവാന്‍മാരല്ല.

എന്താണ് സ്ത്രീധന നിരോധന നിയമം? അല്ലെങ്കില്‍ dowry prohibition act. ഒരു വ്യക്തി സ്ത്രീധനം കൊടുക്കുകയോ സ്വീകരിക്കുകയോ അല്ലെങ്കില്‍ അതിന് പ്രേരിപ്പിക്കുകയോ ചെയ്താല്‍ കുറഞ്ഞത് 5 വർഷം തടവും, 15,000 രൂപയിൽ കൂടുതൽ പിഴയും ലഭിക്കും. വാങ്ങിയ സ്ത്രീധനം മൂന്നു മാസത്തിനുള്ളില്‍ തിരികെ നല്‍കിയില്ലെങ്കില്‍ ശിക്ഷ കൂടും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഈ സ്ത്രീധനമെന്ന് പറയുന്നത് കാറും പൊന്നും പണവും പറമ്പും മാത്രമല്ല, കല്യാണത്തിന് മുന്‍പോ ശേഷമോ ഉള്ള എല്ലാ കൊടുക്കല്‍ വാങ്ങലുകളും സ്ത്രീധനമായി കണക്കാക്കപ്പെടും.  സ്ത്രീധനം നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായി പോയി. സത്യത്തില്‍ പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമാണ് സ്ത്രീധനം.

സമൂഹത്തെ ഇത്രയും വലിഞ്ഞ് മുറുക്കുന്ന വിഷ സര്‍പ്പമായ സ്ത്രീധനത്തെ ഇല്ലാതാക്കണമെങ്കില്‍ ഉള്ള നിയമം ശക്തമായി നടപ്പിലാക്കുകയും ശിക്ഷ കൂടുതല്‍ കടുപ്പിക്കുകയും ചെയ്യണം. ഓരോ പെണ്‍കുട്ടിയും അവരുടെ മാതാപിതാക്കളും സ്ത്രീ ആണ് ധനമെന്നു തിരിച്ചറിയണം. മാറ്റത്തിനായി ആദ്യപടി സ്വന്തം വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം...

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More