രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം നോര്‍ത്ത് ഇന്ത്യയില്‍ നിന്നും അത്ര ശുഭകരമല്ലാത്ത പല വാര്‍ത്തകളും വരുന്നുണ്ട്. അതിലൊന്നാണ് പരമ്പരാഗതമായി ബിജെപിയുടെ വോട്ടു ബാങ്കായ രജ്പുത് സമുദായം അവരോട് ഇടഞ്ഞു എന്നത്.

ഈ രജ്പുതുകൾ എന്നു പറയുന്നത് ഉന്നത ജാതി വിഭാഗമാണ്‌. ഒബിസി വിഭാഗമായ ഗുർജറുകളുമായി കുറച്ചു വര്‍ഷമായി അവര്‍ കലഹത്തിലാണ്. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗുര്‍ജാര ഭരണാധികാരിയായിരുന്ന മിഹിര്‍ ഭോജയുടെ പാരമ്പര്യത്തെ ചൊല്ലിയാണ് തര്‍ക്കം. രജ്പുതുകൾ പറയുന്നത് മിഹിര്‍ ഭോജ അവരുടെ രാജാവായിരുന്നു എന്നാണ്. ഇരുവിഭാഗവും പരസ്പരം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും അത് കയ്യാങ്കളിയിലേക്കും മറ്റും നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അതോടെ ചങ്കിടിപ്പേറുന്നത് ബിജെപി ക്യാമ്പുകളിലാണ്. ഹിന്ദുക്കളുടെ വോട്ടുകള്‍ ഏകീകരിക്കുക എന്ന അവരുടെ ആത്യന്തിക ലക്ഷ്യത്തിനാണ് വിള്ളലേല്‍ക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതിനിടെ, ഗുർജർ സമുദായം നടത്തുന്ന ഒരു കോളേജിൽ സ്ഥാപിച്ച മിഹിർ ഭോജിൻ്റെ പ്രതിമ ഉദ്ഘാടനം ചെയ്യാന്‍ യോഗി ആദിത്യനാഥ് തന്നെ ചെന്നു. രജ്പുത് സമുദായം യോഗിക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു.  ക്ഷത്രിയ സ്വാഭിമാൻ മഹാ കുംഭമേള എന്ന പേരില്‍ വലിയ റാലി നടത്തിയ രജ്പുതുകൾ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും യോഗിക്കും ചുട്ട മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കു പിന്നില്‍ അമേരിക്ക- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 3 weeks ago
Social Post

അനില്‍ ബാലചന്ദ്രനെപ്പോലെ 'മോട്ടിവിഷം' വിളമ്പുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്- വി ടി ബല്‍റാം

More
More
Web Desk 1 month ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 month ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 month ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 month ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More