എഡിറ്റോറിയൽ ടീമിൻ്റെ തുറന്നു പറച്ചിൽ ഏഷ്യാനെറ്റിന്‍റെ ക്രെഡിബിലിറ്റി വര്‍ദ്ധിപ്പിക്കും - അരുണ്‍ കുമാര്‍

എഡിറ്റോറിയൽ ടീമിൻ്റെ തുറന്നു പറച്ചിൽ ഏഷ്യാനെറ്റിന്‍റെ ക്രെഡിബിലിറ്റി വര്‍ദ്ധിപ്പിക്കുമെന്ന് അരുണ്‍ കുമാര്‍. 'ആഗസ്റ്റ് 10 ലെ അഭിമുഖത്തിൽ നിന്നും ' എന്ന ഒരു സൂചന ആസ്റ്റണായി കൊടുത്താൽ തീരാവുന്ന പ്രശ്നമാണ് ഈ കിടന്ന് തിളയ്ക്കുന്നത്  അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു വാർത്താ വായനയും ഡെസ്കിലെ ആദ്യകാല പരിശീലനവും. ടി.എൻ.ജി, എൻ.കെ.ആർ, കെ.പി.എം തുടങ്ങിയ തലമുതിർന്ന മാധ്യമ പ്രവർത്തകരും. എസ്. ബിജു, ജയദീപ്, മങ്ങാട് രത്നാകരൻ, പി. മോഹനൻ, അജിത് കുമാർ  തുടങ്ങിയ മധ്യനിരയും വാർത്തയുടെ  ജാഗ്രതയായിരുന്നു. ഫയൽ വിഷ്വലുകൾ കൃത്യമായി രേഖപ്പെടുത്തണം, ഭാവാഭിനയം വേണ്ട , ഊഹക്കളികൾക്ക് നിർദാക്ഷിണ്യമായ 'നോ', വാർത്താ ഉറവിടങ്ങളുടെ കൃത്യത എല്ലാം നിർബന്ധമായിരുന്നു. ഒരു പക്ഷേ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഏറ്റവും തിളക്കമേറിയ കാലവും അതു തന്നെ. 

ഇവിടെ സംഭവിച്ചത് : ഒരു കാമ്പയിനു വേണ്ടി ഫയൽ വിഷ്വൽസ് എന്ന്  സൂപ്പർ ഇംപോസ് ചെയ്ത് ആഗ്സ്റ്റ് 10 ലെ അഭിമുഖം അവർത്തിക്കാമെന്നിരിക്കേ അതിലെ അഭിമുഖകാരിയെ മാറ്റി, വോയിസും ഡബ്ബ് ചെയ്ത്, അതേ കണ്ടൻ്റ്  മറ്റൊരു ഡമ്മി അർട്ടിസ്റ്റിനെ (പ്രായപൂർത്തിയാവാത്ത പെൺകുട്ടി) വച്ച് നവമ്പർ 22 ന്  റിക്രിയേറ്റ് ചെയ്ത് കാണിച്ചു. ആദ്യ അഭിമുഖത്തിൻ്റെ ഒരു റഫറൻസ് പോലും നൽകിയില്ല. അതു വഴി രണ്ടാമത്തെ അഭിമുഖം മറ്റൊരു സംഭവമായി അവതരിപ്പിച്ചു. 

അങ്ങനെ  രണ്ടാമത്തെ അഭിമുഖവും തദ്വാരാ ആ വാർത്തയും വ്യാജമായി. സാനിയ എന്ന റിപ്പോർട്ടറുടെ വാർത്ത സത്യവും നൗഫൽ ചിത്രീകരിച്ചത് വ്യാജവുമായി എന്നർത്ഥം. 'ആഗസ്റ്റ് 10 ലെ അഭിമുഖത്തിൽ നിന്നും ' എന്ന ഒരു സൂചന ആസ്റ്റണായി കൊടുത്താൽ തീരാവുന്ന പ്രശ്നമാണ് ഈ കിടന്ന് തിളയ്ക്കുന്നത്. എഡിറ്റോറിയൽ ടീമിൻ്റെ മാന്യമായ ഒരു തുറന്നു പറച്ചിൽ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ബാക്കി നിൽക്കുന്ന ക്രെഡിബിലിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തും. ഏഷ്യാനെറ്റ് ന്യൂസിൻ്റെ സമ്പന്നമായ ഭൂതകാലം അതാവശ്യപ്പെടുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 19 hours ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 20 hours ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More
Web Desk 1 day ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 1 day ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More