സ്കോട്ട്ലന്‍ഡില്‍ അതിമനോഹരമായ ബാര്‍ലോകോ എന്ന ദ്വീപ് വില്പനയ്ക്കുണ്ട്. ആരും കൊതിക്കുന്ന പച്ചപുല്ലുകളും പാറക്കെട്ടുകളും കടല്‍ തീരങ്ങളും നിറഞ്ഞ മനോഹരമായ ദ്വീപാണ് ബാര്‍ലോകോ. ഏകദേശം ഒന്നരകോടി രൂപയാണ് ഈ ദ്വീപിന്റെ വില.
സ്കോട്ട്ലന്‍ഡിലെ തെക്കന്‍ തീരത്ത് സ്ഥിതിചെയുന്ന ഈ ദ്വീപില്‍ ഒട്ടും ജനവാസമില്ല. 190,000 ഡോളറിനാണ് (1.5 കോടി) വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 25 ഏക്കറില്‍ പരന്നു കിടക്കുന്ന ദ്വീപില്‍ നിരവധി കാഴ്ച്ചകളുണ്ട്. ഏകാന്തമായ റൊമാന്റിക്കായ ഈ ദ്വീപ്, ജീവിത തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപെടും. അപൂര്‍വയിനം മൃഗങ്ങള്‍, സസ്യജാലങ്ങള്‍, കടല്‍ പക്ഷികളുടെയെല്ലാം ആവാസ കേന്ദ്രമാണ്. ദ്വീപില്‍ കെട്ടിടങ്ങളോ മറ്റ് നിര്‍മ്മിതികളോ ഇല്ല. ശുദ്ധ ജലത്തിനായി ഒരു കുളമുണ്ട്. ദ്വീപിലെ മറ്റൊരു ആകര്‍ഷണം ഇവിടുത്തെ പെബിൾ ബീച്ചാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദ്വീപില്‍ നിന്ന് അടുത്തുള്ള ടൌണിൽ എത്താന്‍ 12 കിലോമീറ്റര്‍ സഞ്ചരിക്കണം. ദ്വീപ് പര്യവേഷണം നടത്താനും വാട്ടർ സൈഡ് പിക്നിക് ആസ്വദിക്കാനും പറ്റിയ സ്ഥമാണിത്. ദ്വീപിന്റെ വില്പന സംബന്ധിച്ച കാര്യങ്ങള്‍ നോക്കുന്നത് ഗാൽബ്രൈത് ഗ്രൂപ്പ് എന്ന കമ്പനിയാണ്. ഒരാൾക്ക് സ്വന്തമായൊരു ദ്വീപ് എന്ന അപൂർവ അവസരമാണിതെന്ന് ഗാൽബ്രൈത് ഗ്രൂപ്പ് പറയുന്നു.