കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് അമേരിക്കയിലെ കെറ്റക്കില്‍ സ്ഥിതി ചെയ്യുന്ന മാമോത്ത് ഗുഹ. ചുണ്ണാമ്പുകള്‍ കൊണ്ടുള്ള ഗുഹ അറകളാണ് ഇവിടുത്തെ പ്രത്യേകതകളില്‍ ഒന്ന്. കാലങ്ങളോളം ചുണ്ണാമ്പു കല്ലുകളില്‍ സംഭവിച്ച മാറ്റമായിരിക്കാം ഗുഹയിലേക്ക് വഴിവെച്ചത്. 

52835 ഏക്കറില്‍ പരന്നു കിടക്കുന്ന ഗുഹയ്ക്ക് ഒടുവിലത്തെ പരിശോധനയില്‍ 13 കിലോ മീറ്റര്‍ ദൈര്‍ഘ്യം കൂടി കണ്ടെത്തി. നിലവില്‍ 676 കിലോമീറ്ററാണ് ഗുഹയുടെ നീളം. കേരള സംസ്ഥാനത്തിന്‍റെ വടക്കു മുതല്‍ തെക്ക് വരെയുള്ള നീളം 585 കിലോമീറ്ററാണ്. അതായത് മാമോത്ത് ഗുഹ കേരളത്തേക്കാള്‍ വലുതാണെന്ന് അര്‍ഥം.

യുഎസിന്‍റെ കൊളോണിയന്‍ കാലങ്ങളില്‍ അടിമകളെ കൊണ്ടായിരുന്നു ഇത്തരം അപകടകാരികളായ ഗുഹകളില്‍ പര്യവേഷണങ്ങളും സർവേകളും നടത്തിയിരുന്നത്. ഗുഹയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അടിമയും പിൽക്കാലത്ത് സ്വതന്ത്രനാക്കപ്പെട്ട, സ്റ്റീഫൻ ബിഷപ് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്നും ഗുഹാ കവാടത്തില്‍ സ്റ്റീഫന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗുഹയ്ക്കുള്ളിൽ ഖനനം ചെയ്തപ്പോള്‍ സോൾട്ട്പീറ്റർ എന്ന രാസവസ്തു കണ്ടെത്തി. ഇത് വെടി മരുന്ന് ഉണ്ടാക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നു. ഈ മരുന്ന് നിറച്ച തോക്കുകളും പീരങ്കികളുമായിരുന്നു 1812 ലെ യുദ്ധത്തിന് യുഎസ് ഉപയോഗിച്ചിരുന്നത്. 19ാം നൂറ്റാണ്ടില്‍ യുഎസില്‍ ക്ഷയ രോഗം പടര്‍ന്നു പിടിച്ച കാലത്ത്, ക്ഷയ രോഗികളെ ഈ ഗുഹക്കുളില്‍ താമസിപ്പിച്ചിരുന്നു. ഗുഹക്കുളിലെ വായു ഔഷധ ഗുണമുള്ളതാണ് എന്നായിരുന്നു വിശ്വാസം.

നാലായിരം വര്‍ഷമായി ഉപയോഗിക്കുന്ന ഈ ഗുഹ, യുഎസിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ കടുത്ത കാലാവസ്ഥയെ മറികടക്കാന്‍ ഇവിടെ താമസിച്ചിരുന്നതായും പറയുന്നു. ഇവിടെ ശവശരീരം പ്രത്യേകരീതിയിൽ ഉണക്കി കാലങ്ങളോളം സൂക്ഷിക്കുന്ന രീതിയും ഗോത്രങ്ങൾക്കിടയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രേതത്തിന്‍റെ ഗുഹ എന്നും ഇത് അറിയപ്പെടുന്നു. 130 സ്പീഷിസ് ജീവികൾ ഗുഹയ്ക്കുള്ളിലുണ്ട്. ഇതിൽ 12 ഇനം ഇവിടെ മാത്രം ഉള്ളവയാണ്. 1816 മുതലാണ് മമോത്ത് ഗുഹ ഒരു വിനോദ സഞ്ചാര കേന്ദ്രമാകുന്നത്. നയാഗ്ര വെള്ളച്ചാട്ടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More