നന്‍പകല്‍ നേരത്ത് മയക്കം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 23-ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. നെറ്റ്ഫ്‌ളിക്‌സ് സൗത്ത് ഇന്ത്യ ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് അറിയിച്ചത്. 'നന്‍പകല്‍ നേരത്ത് മയക്കം ഫെബ്രുവരി 23-ന് നെറ്റ്ഫ്‌ളിക്‌സിലെത്തും. തൂങ്കാമെ കാത്തിരുങ്ക... സോറി ഉറങ്ങാതെ കാത്തിരിക്കൂ'-എന്നാണ് നെറ്റ്ഫ്‌ളിക്‌സ് സൗത്ത് ഇന്ത്യ ട്വിറ്ററില്‍ കുറിച്ചത്. തമിഴും മലയാളവും ഇടകലര്‍ന്ന ചിത്രത്തിന് കേരളത്തിലും തമിഴ്‌നാട്ടിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

വേളാങ്കണ്ണി തീര്‍ഥാടനം നടത്തി വരുന്ന ഒരു പ്രൊഫഷണല്‍ നാടക സംഘത്തിന്‍റെ ദൃശ്യങ്ങളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വഴിയില്‍ വെച്ച് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്. ആ തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് അപരിചിതത്വങ്ങളൊന്നുമില്ലാതെ ചെന്നുകയറുന്ന ജെയിംസ് രണ്ട് വര്‍ഷം മുന്‍പ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ പെരുമാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്. അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, സഞ്ജന ദീപു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയെഴുതിയത്.

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 2 days ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 3 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 5 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More