ബറോസിന് സംഗീതം പകരാന്‍ 'മാര്‍ക്ക് കിലിയന്‍'; ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. കൂടാതെ സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കുന്നത് സംഗീത സാമ്രാട്ടായ മാര്‍ക്ക് കിലിയനാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബറോസി'ന്‍റെ സഹ സംവിധായകനായ പ്രമുഖ സംവിധായകന്‍ ടികെ രാജീവ് കുമാറും മോഹന്‍ലാലും മാർക്ക് കിലിയനും ചേര്‍ന്നുള്ള പടവും നടൻ പങ്കുവച്ചിട്ടുണ്ട്.

തൻറെ ആദ്യ സംവിധാന സംരംഭമായ 'ബറോസി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് താരം ആരാധകര്‍ക്ക് പുതുവത്സരാശംസ അറിയിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

 അതേസമയം, സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഷെഡ്യൂൾ ബ്രേക്ക് എടുക്കേണ്ടി വന്നത് ചിത്രത്തിന്‍റെ കണ്ടിന്യൂവിറ്റിയെ ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ചിത്രത്തില്‍ ഒരു പ്രധാന താരത്തെ അവതരിപ്പിക്കേണ്ടിയിരുന്ന പൃഥ്വിരാജിന് പിന്മാറേണ്ടിയും വന്നിരുന്നു. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിനെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‍ത  ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 2 days ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 3 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 5 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More